‘പുത്തം പുതു കാലൈ വിടായതാ’യില്‍ ഐശ്വര്യ ലക്ഷ്മിയും ജോജു ജോര്‍ജും ലിജോമോള്‍ ജോസും ; ട്രെയ്‌ലര്‍ പുറത്തുവിട്ടു

മസോണ്‍ ആന്തോളജി ചിത്രമായ ‘പുത്തം പുതു കാലൈ വിടായാത’ ട്രെയ്‌ലര്‍ പുറത്തുവിട്ടു. അഞ്ച് കഥകളായി ഒരുങ്ങുന്ന ഈ സീരീസില്‍ മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായ നാദിയ മൊയ്തു, ഐശ്വര്യ ലക്ഷ്മി, ജോജു ജോര്‍ജ്, ലിജാ മോള്‍ ജോസ്, ഗൗരി കിഷന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുവെന്നതിനാല്‍ മലയാളികള്‍ക്കും ആകാംക്ഷയുള്ളതാണ് ‘പുത്തം പുതു കാലൈ വിടായത’.,

ബാലാജി മോഹന്‍, ഹലിത ഷമീന്‍, മധുമിത, റിച്ചാര്‍ഡ് ആന്റണി, സൂര്യ കൃഷ്ണ എന്നിവരാണ് സംവിധായകരായി എത്തുന്നത്. ചിത്രം ജനുവരി 14ന് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യും. പ്രതീക്ഷയുടേയും സ്നേഹത്തിന്റെയും കഥകള്‍ പറയുന്നതാണ് ‘പുത്തും പുതു കാലൈ വിടായാതെ’ ചിത്രത്തില്‍ പറയുന്നത്.

ഐശ്വര്യ ലക്ഷ്മിയുടെ റിലീസിനായി ഇരിക്കുന്ന പുതിയ ചിത്രം ‘അര്‍ച്ചന 31 നോട്ട് ഔട്ട്’ ആണ്. ചിത്രം ഫെബ്രുവരി നാലിന് റിലീസ് ചെയ്യും. മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചവര, രഞ്ജിത്ത് നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. അഖില്‍ അനില്‍കുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ജോജു ജോര്‍ജിന്റേതായി റിലീസ് ചെയ്തിരിക്കുന്ന ചിത്രം മധുരമാണ്. ചിത്രത്തിന് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. സോണി ലിവില്‍ റിലീസ് ചെയ്ത ചിത്രം നിര്‍മിച്ചിരിക്കുന്നതും ജോജു ജോര്‍ജാണ്. ലിജോ മോള്‍ തമിഴില്‍ അഭിനയിച്ച ജയ്ഭീം മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

Leave a Comment