ആമസോണ്‍ ആന്തോളജി ചിത്രമായ ‘പുത്തം പുതു കാലൈ വിടായാത’ ടീസര്‍ പുറത്തുവിട്ടു. അഞ്ച് കഥകളായി ഒരുങ്ങുന്ന ഈ സീരീസില്‍ മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളായ നാദിയ മൊയ്തു, ഐശ്വര്യ ലക്ഷ്മി, ജോജു ജോര്‍ജ്, ലിജാ മോള്‍ ജോസ്, ഗൗരി കിഷന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവരെ കൂടാതെ ദിലീപ് സുബ്ബരയ്യന്‍, സനന്ത്, തീജെ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ബാലാജി മോഹന്‍, ഹലിത ഷമീന്‍, മധുമിത, റിച്ചാര്‍ഡ് ആന്റണി, സൂര്യ കൃഷ്ണ എന്നിവരാണ് ചിത്രത്തിന്റെ സംവിധായകര്‍. ചിത്രം ജനുവരി 14ന് ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യും. പ്രതീക്ഷയുടേയും സ്‌നേഹത്തിന്റെയും കഥകള്‍ പറയുന്നതാണ് ‘പുത്തും പുതു കാലൈ വിടായാതെ’ ചിത്രത്തില്‍ പറയുന്നത്.