പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രം പുലിമുരുകന്റെ ടീസർ മെയ് 21ന് പുറത്തിറങ്ങും. അന്ന് തന്നെയാണ് മലയാളത്തിന്‍റെ താര രാജാവ് ലാലേട്ടന്‍റെ ജന്മ ദിനവും . അതിനാല്‍ മോഹന്‍ലാലിനുള്ള പിറന്നാള്‍ സമ്മാനമായിട്ടാകും ടീസര്‍ എത്തുകയെന്നു സംവിധായകന്‍ വൈശാഖ് പറയുന്നു . ഒരു മിനിറ്റ് 20 സെക്കന്റ്റ് ആയിരിക്കും ടീസറിന്‍റെ ദൈർഘ്യം. ലാലേട്ടന്‍റെ ആരാധകര്‍ക്ക് വേണ്ട എല്ലാ ചേരുവകളും കോര്‍ത്തിണക്കിയ ഒരു ടീസരായിരിക്കും ഇതെന്ന് സംവിധായകന്‍ വൈശാഖ് സൗത്ത് ഇന്ത്യന്‍ ഫിലിംസിനോട് വ്യക്തമാക്കി . മോഹന്‍ലാല്‍ എന്ന നടനേയല്ല , മുരുകനെയായിരിക്കും സിനിമയില്‍ ഉടനീളം കാണുകയെന്നും വൈശാഖ് പറയുന്നു . മലയാളത്തിലെ ഏറ്റവും മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രമെന്ന പ്രത്യേകതയുമായാണ് മോഹൻലാലിന്റെ പുലിമുരുകൻ എത്തുന്നത് . ആയിരത്തോളം തിയേട്ടറുകളില്‍ ജൂലായിലായിരിക്കും ചിത്രത്തിന്‍റെ റിലീസ് . സ്റ്റണ്ട് മാസ്റ്റര്‍ പീറ്റര്‍ ഹെയ്ന്‍ സംഘട്ടന സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തില്‍ പുള്ളിപ്പുലിയുമായ സംഘട്ടനരംഗങ്ങളും ഉണ്ടായിരിക്കുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു .