A vow to kill… An oath to protect ! എന്ന ക്യാപ്ഷനോടുകൂടി പ്രിത്വിരാജ് കുരുതിയുടെ ടീസർ റിലീസ് ചെയ്തു.

A vow to kill… An oath to protect !
കൊല്ലും എന്ന വാക്ക്…. കാക്കും എന്ന പ്രതിജ്ഞ! പോസ്റ്ററുകളിൽ ഉപയോഗിച്ച ആദ്യ വാചകത്തെ അന്വർഥമാക്കി കുരുതിയുടെ ത്രില്ലിംഗ് ടീസർ ..

പൃഥ്വിരാജ് നായകനാകുന്ന പൊളിറ്റിക്കൽ ത്രില്ലർ ചിത്രം കുരുതിയുടെ ടീസർ പുറത്തു വിട്ട് പൃഥ്വിരാജ് . 2 ദിവസങ്ങൾക്കു മുൻപ് അപ്ഡേറ്റിലൂടെ അറിയിച്ചത് പോലെ തന്നെ തന്റെ സോഷ്യൽ മീഡിയ അക്കൗട്ടുകളിലൂടെ താരം തന്നെയാണ് ചിത്രത്തിന്റെ ടീസർ പുറത്തു വിട്ടിരിക്കുന്നത് . കൊല്ലും എന്ന വാക്ക്‌…കാക്കും എന്ന പ്രതിജ്ഞ! എന്ന ക്യാപ്ഷനോടെ പങ്കു വച്ച ചിത്രത്തിന്റെ ടീസർ എല്ലാ വിധ മാസ്സ് എലമെന്റുകളും ചേർത്ത പൊളിറ്റിക്കൽ ത്രില്ലെർ ചിത്രമാകുമെന്ന സൂചനകളാണ് ടീസറുകളിലൂടെ പ്രേക്ഷകന് സമ്മാനിക്കുന്നത് ..

പ്രിത്വിരാജിനെ നായകനാക്കി നവാഗതനായ മനു വാര്യർ സംവിധാനം ചെയ്യുന്ന ചിത്രമാണ് കുരുതി.അനീഷ് പള്ളിയിൽ കഥ ഒരുക്കിയിരിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ പൃഥ്വിരാജ്,സുപ്രിയ മേനോൻ എന്നിവർ ചേർന്നാണ് സോഷ്യോ-പൊളിറ്റിക്കൽ ത്രില്ലെർ ആയി ഒരുങ്ങുന്ന ചിത്രത്തിൽ പ്രിത്വിരാജിനൊപ്പം മുരളി ഗോപി,റോഷൻ മാത്യു,ഷൈൻ ടോം ചാക്കോ,ശ്രിന്ദ,മാമുക്കോയ,മണികണ്ഠൻ ആചാരി തുടങ്ങി വലിയ താര നിര തന്നെ ആണി നിരക്കുന്നു കൊല്ലും എന്ന വാക് കാക്കും എന്ന പ്രതിജ്ഞ എന്ന ആദി വാചകത്തിൽ പുറത്തിറക്കിയ ചിത്രത്തിന്റെ പോസ്റ്ററുകളും,ടീസറുകളും എല്ലാം തന്നെ പ്രേക്ഷകനെ തിയേറ്ററുകളിൽ പിടിച്ചിരുത്തുന്ന പ്രിത്വിരാജിന്റെ എല്ലാവിധ മാസ്സ് എലമെന്റുകളും ചേർത്തുള്ള ത്രില്ലെർ ചിത്രമായിരിക്കും കുരുതി എന്ന സൂചനകളാണ് തന്നു കൊണ്ടിരിക്കുന്നത്.

ആമേൻ ഫെയിം അഭിനന്ദൻ രാമാനുജം ഛായാഗ്രഹണമൊരുക്കി അഖിലേഷ് മോഹൻ എഡിറ്റിങ് വർക്കുകൾ നിർവ്വഹിക്കുന്ന ചിത്രത്തിൽ റഫീഖ് അഹമ്മദിന്റെ വരികൾക്ക് പ്രശസ്ത സംഗീത സംവിധായകൻ ജയിക്സ് ബിജോയ് യാണ് സംഗീതം പകർന്നിരിക്കുന്നത് .ഗോകുൽ ദാസന് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ.
മേക്കപ്പ് -അമൽ ,കോസ്റ്റും ഡിസൈനർ-ഇർഷാദ് ചെറുകുന്ന്,

ചിത്രം മെയ് 13 നു മോഹൻലാലിൻറെ മറക്കാറിനും, ഫഹദ് ഫാസിലിന്റെ മാലിക്കിനും ഒപ്പം ലോകം മുഴുവൻ പ്രദർശനത്തിനെത്തും ..

Leave a Comment