പൃഥ്വിരാജ്,റോഷൻ മാത്യു എന്നിവർ ഒന്നിക്കുന്ന മനു വാര്യർ ചിത്രം കുരുതിയുടെ റീലിസ് പ്രഖ്യാപിച്ചു…

A vow to kill… An oath to protect ! കൊല്ലും എന്ന വാക്ക്… കാക്കും എന്ന പ്രതിജ്ഞ ! എന്ന ടാഗ്‌ലൈനോടെ എത്തുന്ന പൃഥ്വിരാജ് ചിത്രം കുരുതിയുടെ റീലിസ് തീയതി പൃഥ്വിരാജ് തന്റെ ഒഫീഷ്യൽ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ പുറത്തു വിട്ടു.ടാഗ്‌ലൈൻ കൊണ്ടും പൊളിറ്റിക്കൽ ത്രില്ലർ അനുഭവം നൽകിയ ടീസർ കൊണ്ടും ശ്രദ്ധേയമായ ചിത്രം റിലീസിനെത്തുന്നത് മെയ്‌ 13നു ആണ് റിലീസിനെത്തുന്നത്.

#KURUTHIIn theatres 13th May 2021.PS: We at Prithviraj Productions and Team #Kuruthi hope and pray that we are able to overcome the 2nd wave of this pandemic that has hit us, and things will be back to some semblance of normalcy soon.Kuruthi Movie

പൃഥ്വിരാജ് നെ നായകനാക്കി നവാഗതനായ മനു വാര്യർ സംവിധാനം ചെയ്യുന്ന ചിത്രമാണ് കുരുതി.അനീഷ് പള്ളിയിൽ കഥ ഒരുക്കിയിരിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ പൃഥ്വിരാജ്,സുപ്രിയ മേനോൻ എന്നിവർ ചേർന്നാണ് സോഷ്യോ-പൊളിറ്റിക്കൽ ത്രില്ലെർ ആയി ഒരുങ്ങുന്ന ചിത്രത്തിൽ പ്രിത്വിരാജിനൊപ്പം മുരളി ഗോപി,റോഷൻ മാത്യു,ഷൈൻ ടോം ചാക്കോ,ശ്രിന്ദ,മാമുക്കോയ,മണികണ്ഠൻ ആചാരി തുടങ്ങി വലിയ താര നിര തന്നെ ആണി നിരക്കുന്നു കൊല്ലും എന്ന വാക്ക്‌ കാക്കും എന്ന പ്രതിജ്ഞ എന്ന ആദി വാചകത്തിൽ പുറത്തിറക്കിയ ചിത്രത്തിന്റെ പോസ്റ്ററുകളും,ടീസറുകളും എല്ലാം തന്നെ പ്രേക്ഷകനെ തിയേറ്ററുകളിൽ പിടിച്ചിരുത്തുന്ന പ്രിത്വിരാജിന്റെ എല്ലാവിധ മാസ്സ് എലമെന്റുകളും ചേർത്തുള്ള ത്രില്ലെർ ചിത്രമായിരിക്കും കുരുതി എന്ന സൂചനകളാണ് തന്നു കൊണ്ടിരിക്കുന്നത്.

ആമേൻ ഫെയിം അഭിനന്ദൻ രാമാനുജം ഛായാഗ്രഹണമൊരുക്കി അഖിലേഷ് മോഹൻ എഡിറ്റിങ് വർക്കുകൾ നിർവ്വഹിക്കുന്ന ചിത്രത്തിൽ റഫീഖ് അഹമ്മദിന്റെ വരികൾക്ക് പ്രശസ്ത സംഗീത സംവിധായകൻ ജയിക്സ് ബിജോയ് യാണ് സംഗീതം പകർന്നിരിക്കുന്നത് .ഗോകുൽ ദാസന് ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ.
മേക്കപ്പ് -അമൽ ,കോസ്റ്റും ഡിസൈനർ-ഇർഷാദ് ചെറുകുന്ന്,

ചിത്രം മെയ്‌ 13നു മോഹൻലാലിന്റെ മറക്കാറിനും ഫഹദ് ഫാസിലിന്റെ മാലിക്കിനും ഒപ്പം ലോകം മുഴുവൻ റിലീസിനെത്തും…

Leave a Comment