സൂര്യയായി പ്രിത്വിരാജ് – ജീത്തു ജോസഫിന്‍റെ ഊഴം ചിത്രീകരണം പുരോഗമിക്കുന്നു .

മെമ്മറീസിന്‍റെ വന്‍ വിജയത്തിന് ശേഷം ജീത്തു ജോസഫും , പ്രിത്വിരാജും വീണ്ടുമൊരുമിക്കുന്ന ചിത്രമാണ് ഊഴം . ആക്ഷന്‍ മൂഡിലുള്ള ഒരു റിവഞ്ച് സിനിമയായിരിക്കും ഊഴം . എന്നാല്‍ ചിത്രത്തിലെ പ്രിത്വിരാജിന്റെ കഥാപാത്രത്തെക്കുറിച്ച് വെളിപ്പെടുത്താന്‍ സംവിധായകന്‍ തയ്യാറാകാത്തതാണ് ആരാധകരെ ആകാംശയിലാഴ്ത്തുന്നത് . “പ്രിത്വിരാജിന്‍റെ കഥാപാത്രം എന്താണെന്ന് പറഞ്ഞാല്‍ പോലും അത് കഥയെക്കുറിച്ച് ഒരു രൂപം നല്‍കിയേക്കും , അതുകൊണ്ടാണ് ഒന്നും വെളിപ്പെടുത്താത്തത് ” ജീത്തു ജോസഫ്‌ പറയുന്നു . ചിത്രത്തില്‍ സൂര്യ എന്നാണു പ്രിത്വി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ പേര് , അച്ഛന്‍ കൃഷ്ണമൂര്‍ത്തിയായി ബാലചന്ദ്രമേനോനും വേഷമിടുന്നുണ്ട് . വളരെ പ്രാധാന്യമുള്ള വേഷമാണ് ബാലചന്ദ്രമേനോനുള്ളതെന്നും , അദ്ധേഹത്തെ ഒരു വേഷത്തിലേക്ക് പരിഗണിക്കണമെങ്കില്‍ ആ കഥാപാത്രത്തിന്‍റെ പ്രാധാന്യം എത്രയാണെന്ന് പറയേണ്ടതില്ലല്ലോ .. സംവിധായകന്‍ ചോദിക്കുന്നു . ദിവ്യ പിള്ളയും രസ്നയുമാണ് നായികമാരായെത്തുന്നത് . പ്രിത്വിരാജ് അവതരിപ്പിക്കുന്ന സൂര്യയുടെ കുടുംബവുമായി ഏറ്റവും അടുപ്പമുള്ള കഥാപാത്രമായ അജ്മലായി വേഷമിടുന്നത് നീരജ് മാധവാണ് . പ്രിത്വിരാജിനോപ്പം നീരജ് മുഴുനീള വേഷത്തിലെത്തുന്നത് ഇത് ആദ്യമാണ് . ജീത്തുവിന്‍റെ മെഗാ ഹിറ്റ് ചിത്രമായ ദൃശ്യത്തിലൂടെയാണ് നീരജ് മലയാളികള്‍ക്ക് പ്രിയങ്കരനായത് . ഹൈദ്രാബാദ് , ചെന്നൈ , പൂനെ , കൊച്ചി എന്നിവിടങ്ങളിലാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കുന്നത് . മികച്ച ഒരു ടീം തന്നെയാണ് ഊഴത്തിനു പിന്നില്‍ അണിനിരക്കുന്നത് . അഭിനയിച്ച ചിത്രങ്ങളൊക്കെ മികച്ച വിജയങ്ങളാക്കിയ പ്രിത്വിരാജും, നീരജും, ബാലചന്ദ്രമെനോനും, ജീത്തൂ ജോസഫിനൊപ്പം ഒന്നിക്കുമ്പോള്‍ ദൃശ്യം പോലെയൊരു മെഗാ ഹിറ്റിനായി കാത്തിരിക്കുകയാണ് മലയാള സിനിമാ ലോകം .