പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ബോളിവുഡിലേക്ക് ; ‘ഡ്രൈവിങ് ലൈസന്‍സി’ന്റെ ഹിന്ദി റീമേയ്ക്ക് ‘സെല്‍ഫി’ക്ക് തുടക്കം

ലയാളത്തില്‍ ബോക്‌സ് ഓഫീസ് വിജയം നേടിയ 2019 ചിത്രം ‘ഡ്രൈവിംഗ് ലൈസന്‍സ്ച ചിത്രത്തിന്റെ ഹിന്ദി റിമേക്ക് ഉടന്‍ തുടങ്ങും. ‘സെല്‍ഫി’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ അക്ഷയ് കുമാറും ഇമ്രാന്‍ ഹാഷ്മിയുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സെല്‍ഫിയുടെ ചിത്രീകരണം ഉടന്‍ ആരംഭിക്കുമെന്ന് അറിയിച്ചുകൊണ്ട് ഒരു അനൗണ്‍സ്‌മെന്റ് വീഡിയോയും അണിയറക്കാര്‍ പുറത്ത്‌വിട്ടിട്ടുണ്ട്.

ലിസ്റ്റിന്‍ സ്റ്റീഫന്റെ മാജിക് ഫ്രെയിംസ്, കരണ്‍ ജോഹറിന്റെ ധര്‍മ്മ പ്രൊഡക്ഷന്‍സ്, അക്ഷയ് കുമാറിന്റെ കേപ് ഓഫ് ഗുഡ് ഫിലിംസ് എന്നിവയ്‌ക്കൊപ്പം പൃഥ്വിരാജിന്റെ ഉടമസ്ഥതയിലുള്ള പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് നിര്‍മിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് നിര്‍മ്മാണ പങ്കാളിത്തമുള്ള ആദ്യ ബോളിവുഡ് ചിത്രമെന്ന പ്രത്യേകത കൂടിയുണ്ട്.

സച്ചിയുടെ തിരക്കഥയില്‍ ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘ഡ്രൈവിംഗ് ലൈസന്‍സ്. പൃഥ്വിരാജ് അവതരിപ്പിച്ച സിനിമാ നടന്റെ കഥാപാത്രം അക്ഷയ് കുമാറും സുരാജിന്റെ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ വേഷത്തില്‍ ഇമ്രാന്‍ ഹാഷ്മിയും അഭിനയിക്കും. രാജ് മെഹ്തയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

https://fb.watch/avygqH1MSu/

ഈ വര്‍ഷം തന്നെ തിയറ്ററുകളിലെത്തിക്കാനുള്ള ശ്രമത്തിലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കുക. മറ്റു താരങ്ങളെയും സാങ്കേതിക പ്രവര്‍ത്തകരെയും കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Leave a Comment