വ്യാജവാർത്തകർക്കെതിരെ പ്രതികരിച്ച് കുടുംബ പ്രേക്ഷകരുടെ പ്രിയ താരം -പ്രേമി വിശ്വനാഥ

ഒരിക്കലെങ്കിലും സോഷ്യൽ മീഡിയയിലെ സൈബർ അക്രമണത്തിന് ഇരയാക്കപ്പെടാത്ത മലയാള നടി നടൻമാർ ചുരുക്കമാണ്.
“ആ നടൻ ഈ നടിയോട് ചെയ്തതു കേട്ടാൽ നിങ്ങൾ ഞെട്ടും”
“നേക്കഡ് പിക് പങ്കുവെക്കാൻ പറഞ്ഞപ്പോൾ താരം ചെയ്തത് കണ്ടോ”,
“നടി പ്രായ പൂർത്തിയായ സ്വന്തം മകളെ വീട്ടിൽ ഒറ്റയ്ക്കാക്കാതെ പോവാത്തതിന് കാരണം ഇതാണ് “. ഇങ്ങനെ പോകുന്നു ലൈംഗിക ചുവയോട് കൂടി പറഞ്ഞും പറയാതെയും നടത്തുന്ന സൈബർ അക്രമണങ്ങൾ. അവ  ഏറിവരികയാണ്.
സാംസ്‌കാരിക കേരളം എന്നും സാക്ഷര കേരളം എന്നും അഭിമാനം കൊള്ളുന്ന നമ്മൾ മലയാളികൾ തന്നെയാണ് ഇത്തരം വാർത്തകൾ സൃഷ്ടിക്കുന്നതും ‘കഥ അറിയാതെ ആട്ടം കാണുന്നതു’ പോലെ അവയെ സപ്പോർട്ട് ചെയ്യുന്നതും.
ഒന്ന് മാത്രം ഓർമിപ്പിക്കട്ടെ… അവരും മനുഷ്യരാണ്. അവർക്കും കുടുംബമുണ്ട്. നിങ്ങളുടെ റേറ്റിംഗ് കൂട്ടുന്നതിനു ഇടിച്ചു കയറേണ്ടത് അവരുടെ സ്വകാര്യ ജീവിതങ്ങളിലേക്കല്ല
 കുറച്ചു ദിവസങ്ങളായി ചില ഓൺലൈൻ മാധ്യമങ്ങളിലൂടെ വ്യാപകമായി ആക്രമണം നേരിട്ട താരമാണ്  പ്രേമി വിശ്വനാഥ്‌.
‘ഞാൻ ഇനി ബഷീറിനോപ്പമാണ്’. സന്തോഷം പങ്കുവച്ചു പ്രേക്ഷകരുടെ പ്രിയതാരം കറുത്ത മുത്ത് ”എന്ന ഹെഡ്‌ലൈൻ നൽകി ചില ഓൺലൈൻ മാധ്യമങ്ങളിൽ എത്തിയ വാർത്ത സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു..മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിലേക്ക് എത്തി നോക്കാൻ പ്രത്യേക കഴിവുള്ള സോഷ്യൽ മീഡിയ അമ്മാവന്മാരും അമ്മായിമാരും താരത്തിനെതിരായ സൈബർ ആക്രമണത്തിന് മുന്നിൽ നിന്നു.
എന്നാൽ ഇത്തരം വ്യാജ വാർത്തകളെ പുച്ഛത്തോടെ തള്ളിക്കളയുകയാണെന്നാണ് കുടുംബ പ്രേക്ഷകരുടെ പ്രിയതാരം പ്രീമി വിശ്വനാഥ്‌ സൗത്ത്ഇന്ത്യൻ ഫിലിംസ് നോട് പ്രതികരിച്ചത്….
 സത്യത്തിൽ എന്തായിരുന്നു ഇത്തരം വാർത്തകൾക്ക് ആധാരമായ സംഭവം.? പ്രേമി വിശ്വനാഥ്‌ സൗത്ത് ഇന്ത്യൻ ഫിലിംസിനനുവദിച്ച അഭിമുഖം തുടർന്ന് വായിക്കുക-
 താങ്കളെ ഇഷ്ടപെടുന്ന  കുടുംബ പ്രേക്ഷകരെ സങ്കടപ്പെടുത്തുന്നു  ഇത്തരം വാർത്തകൾ. എന്താണ് ഇതേക്കുറിച്ച് അവരോട് പറയാൻ ഉള്ളത് ?
 ഓൺലൈൻ മീഡിയകൾ റീച് കൂട്ടുവാൻ വേണ്ടി സൃഷ്ടിക്കുന്ന ഇത്തരം വാർത്തകൾ അവ അർഹിക്കുന്ന പുഛത്തോടെ തന്നെ തള്ളിക്കളയുന്നു. താൻ ഭർത്താവിന്റെ കൂടെ സന്തോഷമായി ഹൈദരാബാദിൽ കഴിയുകയാണ്. തെലുങ്ക് സിനിമ, സീരിയലുകളിൽ വർക്ക്  ചെയ്തു കൊണ്ട്  ഹൈദരാബാദിൽ സെറ്റിൽഡ് ആണ് ഇപ്പോൾ. ഇങ്ങനെ ഒരു വാർത്ത കണ്ടയുടനെ  എൻ്റെ അനേകം പ്രേക്ഷകർ  സത്യാവസ്ഥ അറിയുന്നതിനായി എന്നെ വിളിച്ചിരുന്നു. പല പ്രേക്ഷകരിലും ഈ  വാർത്ത വലിയ ഞെട്ടലുണ്ടാക്കി.  എന്തിനാണ് മറ്റുള്ളവരുടെ സ്വകാര്യ ജീവിതത്തിൽ ഇത്തരത്തിൽ എത്തിനോക്കുന്നത് എന്ന് എനിയ്ക്ക് മനസിലാവുന്നില്ല. ഈ വാർത്ത കണ്ടപ്പോൾ തന്നെ അത് നിഷേധിച്ചു കൊണ്ട്  ഞാൻ രംഗത്ത് വന്നു.  എന്നാൽ അവർ എൻ്റെ പ്രതികരണം  ഡിലീറ്റ് ചെയ്യുകയാണ് ഉണ്ടായത്.
? എന്തായിരുന്നു വ്യാജ വാർത്തകൾക്ക് അടിസ്ഥാനമായ സംഭവം? പോസ്റ്റ്‌ ചെയ്ത ചിത്രത്തെ ഓൺലൈൻ മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നോ?
 
 വിജയ് യേശുദാസ് നായകനായി ശാലിൽ കല്ലൂർ സംവിധാനം ചെയ്യുന്ന സൽമോൻ എന്നാ തമിഴ് ചിത്രത്തിന്റെ ലൊക്കേഷനിൽ റീൽസ് വീഡിയോ ചെയ്യാനായി ബഷീർ ബഷിയോടൊപ്പം എടുത്ത ചിത്രങ്ങൾ ആണ് ഓൺലൈൻ മാധ്യമങ്ങളിൽ വലിയ തോതിൽ ദുരുപയോഗം ചെയ്യപ്പെട്ടത്. Location stills – ന് ‘ഞാൻ ഇനി ബഷീറിനോപ്പം ‘ ‘സന്തോഷം പങ്കുവച്ചു താരം ‘ എന്ന ക്യാപ്ഷനോടെ വായനക്കാരെ തെറ്റുധരിപ്പിക്കുന്ന രീതിയിൽ ഓൺലൈൻ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യുകയായിരുന്നു .
?  കറുത്ത മുത്തിലൂടെയും കായംകുളം കൊച്ചുണ്ണിയുടെ മകൻ എന്ന സീരിയലിലൂടെയും മലയാളി കുടുംബ പ്രേക്ഷകരുടെ ഇഷ്ടതാരമായ പ്രേമി വിശ്വനാഥിനെ  ഇനി മലയാളികൾക്ക് മിനിസ്‌ക്രീനിൽ കാണാൻ സാധിക്കുമോ?
മലയാളത്തിൽ സിനിമകൾ ചെയ്യാനാണ് താല്പര്യം കാത്തിരിക്കുകയാണ്. തെലുങ്കില് ഇപ്പോൾ സീരിയലുകൾ ചെയ്തു കൊണ്ടിരിക്കുകയാണ്  സ്റ്റാർ മ ഇൽ സംപ്രേക്ഷണം ചെയ്യുന്ന    കാർത്തിക ദീപം. എന്ന സീരിയലിൽ ആണ് ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. 2018 ലെ മികച്ച നടിക്കുള്ള സ്റ്റാർ മ അവാർഡ് നേടാൻ കഴിഞ്ഞതിലും ഒരുപാട് സന്തോഷമുണ്ട്.
? എങ്ങനെ തോനുന്നു തെലുഗു മിനിസ്‌ക്രീൻ എക്സ്പീരിയൻസ്. ഭാഷ ഒരു പ്രശ്നമായിരുന്നോ?
ഭാഷ തുടക്കത്തിൽ ചെറിയ പ്രശ്നം ആയിരുന്നെങ്കിലും. ഇപ്പോൾ ശരിയായി വരുന്നു.തെലുഗ് പ്രേക്ഷകരും സഹപ്രവർത്തകരും വളരെയധികം സപ്പോർട്ടും സ്നേഹവും തരുന്നവരാണ്.2018 മുതൽ കാർത്തിക ദീപം എന്ന സീരിയയലിൽ അഭിനയിക്കുകയാണ് അതിലെ  പ്രകടനത്തിനാണ് അവാർഡ്  തേടിയെത്തിയതും. കൂടാതെ മറ്റു 2 തെലുഗ് പറമ്പരകളിൽ ആഥിതി താരമായും അഭിനയിക്കാൻ സാധിച്ചു.തെലുങ്കിൽ അടുത്ത പ്രൊജക്റ്റ്‌ ഒരു സിനിമയാണ് തെലുങ്ക് ബിഗ്സ്‌ക്രീനിലേക്ക് എത്തുന്നതിൻ്റെ ആവേശത്തിലും ആഹ്ലാദത്തിലുമാണിപ്പോൾ.
? പുതുതായി കൊച്ചിയിൽ ഫിലിം സ്റ്റുഡിയോ തുടങ്ങുന്നു എന്ന് അറിഞ്ഞു. കൊച്ചിയിൽ സെറ്റിൽ ചെയ്യാനാണോ പ്ലാൻ ?
ഭാവി പരിപാടികൾ?
 
വാർത്തകൾ സത്യമാണ്    എറണാകുളം വാഴക്കാലയിൽ സ്റ്റുഡിയോ യുടെ പണികൾ പുരോഗമിക്കുകയാണ് അതിന്റെ  കാര്യങ്ങൾക്കായി ഇപ്പോൾ നാട്ടിലുണ്ട്. എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ പോസ്റ്റ്‌ പ്രൊഡക്ഷൻ സ്റ്റുഡിയോ ആണ് പ്ലാൻ ചെയ്യുന്നത്. മലയാള സിനിമകൾ പലതും ചെന്നൈയിലുള്ള സ്റ്റുഡിയോകളെയാണ് ഇപ്പോഴും ആശ്രയിക്കുന്നത്. അവിടെ ലഭിക്കുന്ന ആധുനിക സൗകര്യങ്ങളാണ് ഞങ്ങൾ എറണാകുളത്തു ഒരുക്കുന്നത്. ‘V മീഡിയ ദ കംപ്ലീറ്റ് സ്റ്റുഡിയോ’ എന്നാണ് പേരിട്ടിരിക്കുന്നത്. കമ്പ്യൂട്ടർ ഇൻസ്റ്റലേഷൻ വർക്കുകളും എല്ലാം നടന്നു കൊണ്ടിരിക്കുകയാണ് മാർച്ച്‌ – ഏപ്രിലിൽ  തുടങ്ങാൻ കഴിയും എന്നാണ് പ്രതീക്ഷ. ഇപ്പോൾ അവസാന ഘട്ട പണികൾ നടക്കുന്നു. അഭിനയത്തോടൊപ്പം സ്റ്റുഡിയോയും  കൊണ്ടു പോകാനാകും  എന്നാണ് പ്രതീക്ഷ.
? സിനിമയിൽ  നല്ല സൗഹൃദങ്ങളൊക്കെയുള്ള ഭർത്താവ് തന്നെയാണോ  ഫിലിം സ്റ്റുഡിയോ എന്ന ആശയത്തിന് പിന്നിൽ?
 
അതെ. വിനീത് ബട്ട് എന്നാണ് ഭർത്താവിന്റെ പേര്. അദ്ദേഹം അസ്ട്രോളജിയിൽ വേൾഡ് ബെസ്റ്റ് അസ്ട്രോളെജർ അവാർഡ് 2017 ഇൽ റഷ്യൻ പാർലിമെന്റിൽ നിന്നും നേടിയ വ്യക്തികൂടിയാണ്. ഭർത്താവിന്റെ നല്ല സപ്പോർട്ട് എനിക്ക് എന്നും കൂടെയുണ്ട്. അതുകൊണ്ടാണ് ഇപ്പഴും എനിക്ക് അഭിനയ രംഗത്ത് തുടരാൻ കഴിയുന്നത്. അതുപോലെ ഇപ്പൊൾ ഈ സ്റ്റുഡിയോ തുടങ്ങുന്നതും ഏട്ടന്റെ സപ്പോർട്ടോടു കൂടിത്തന്നെയാണ്.