ടീസറിന് മുൻപായി ഒരു ആമുഖ വീഡിയോ പങ്കു വച്ചു അല്ലു അർജുൻ ചിത്രം പുഷ്പ..

ടീസറിന് മുൻപായി രക്തചന്ദനക്കടത്തുകാരൻ പുഷ്പരാജിന്റെ അമുഖ വീഡിയോ പങ്കു വച്ച് അല്ലുഅർജുൻ ചിത്രം പുഷ്പ. അല്ലു അർജുൻ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയാണ് മൈത്രി മൂവി മാക്കേഴ്സിന്റെ ചാനലിൽ എത്തിയ 18 സെക്കന്റ് വിഡിയോ പങ്കു വച്ചത് പുഷ്പരാജിനെ ഏപ്രിൽ 7 നു കാണുവാനുള്ള ആവേശത്തിലാണ് അല്ലുവിന്റെ ആരാധകരിപ്പോൾ..

#PreludeOfPushpaRajMeet the ferocious #PushpaRaj on 7th April at 6:12 PM 🔥#PushpaRashmika MandannaSukumar BDevi Sri PrasadAditya MusicPushpaMythri Movie Makers పుష్ప പുഷ്പ புஷ்பா ಪುಷ್ಪ पुष्पा #TeamAA

HIGHLIGHTS
. ആര്യ ആര്യ 2 എന്നി സുപ്പെർഹിറ് ചിത്രങ്ങൾക്ക് ശേഷം സുകുമാർ, അല്ലുഅർജുൻ കോംബോ
അല്ലു അർജുനൊപ്പം മലയാളത്തിന്റെ ഫഹദ് ഫാസിലും ഈ ചിത്രത്തിൽ ഒന്നിക്കുന്നു.

.6 കോടിയോളം മുതൽ മുടക്കിയെടുത്ത 6 മിനുട് ദൈർഗ്യമുള്ള ആക്ഷൻ സീക്വൻസ്
.അൾട്രാ റിയാലിസ്റ്റിക്സ് ഗ്രാഫിക്സ് ഉപയോഗിച്ച വെള്ള ചെന്നായ്ക്കളുമായുള്ള അല്ലുഅർജുന്റെ ആക്ഷൻ സീക്വൻസ്.
അല്ലുഅർജുൻ നായകനായെത്തുന്ന 20 -മത് ചിത്രം
.നായികയായി സൗത്ത് ഇന്ത്യൻ ക്രഷ് രശ്‌മിക മന്ദന

ആര്യ,ആര്യ 2 എന്നി സൂപ്പർഹിറ്റ് ചിത്രങ്ങൾക്ക് ശേഷം സുകുമാർ , അല്ലുഅർജുൻ കൂട്ടുകെട്ടിൽ സുകുമാർ കഥ എഴുതി സംവിധാനം ചെയ്തു ഒരുക്കുന്ന ബിഗ് ബഡ്ജെക്ട് ചിത്രമാണ് പുഷ്പ.ഏകദേശം 150 കോടിയോളം മുതൽ മുടക്കിൽ ഒരുങ്ങുന്ന പുഷ്പ മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യർന്നെനി ,വൈ രവികുമാർ എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. രശ്‌മിക മന്ദന നായികയായെത്തുന്ന ചിത്രത്തിൽ ജഗപതി ബാബു ,പ്രകാശ് രാജ്,വെണ്ണിലാ കിഷോർ,ഹരീഷ് ഉത്തമൻ,തുടങ്ങി വലിയ താര നിര തന്നെയുണ്ട് . ചിത്രത്തിൽ അല്ലുഅർജ്ജുന്റെ വില്ലൻ കഥാപാത്രമായി ആദ്യം വിജയ് സേതുപതിയെ തീരുമാനിച്ചെങ്കിലും പിന്നെ ചില കാരണങ്ങളാൽ താരം പിന്മാറുകയായിരുന്നു പിന്നീട് അപ്രതീക്ഷിതമായി എല്ലാവരെയും അമ്പരപ്പിച്ചു കൊണ്ടാണ് മലയാളത്തിലെ യുവതാരം ഫഹദ് ഫാസിലിനെ പുഷ്പരാജിന്റെ എതിരാളിയായി അനിയറക്കാർ പ്രഖ്യാപിച്ചത്

പോളിഷ് ഛായാഗ്രാഹകൻ മിറോസ്ലാവ് കുമ്പ ബ്രോസക (ഗാങ്‌ലീഡർ ഫെയിം) ഛായാഗ്രഹണമൊരുക്കുന്ന ചിത്രത്തിന്റെ സംഗീതമൊരുക്കിയിരിക്കുന്നത് ദേവി ശ്രീ പ്രസാദാണ് ..

ആന്ധ്രായിലെ രക്ത ചന്ദനകടത്തുകാരൻ പുഷ്പരാജിന്റെ കഥ പറയുന്ന ചിത്രം ആദ്യം തീരുമാനിച്ചത് കേരളത്തിൽ അതിരപ്പള്ളി ഭാഗങ്ങളിൽ കഴിഞ്ഞ വര്ഷം മാർച്ചിൽ ചിത്രീകരിക്കുവാനാണ് തീരുമാനിച്ചത് എങ്കിലും കൊറോണ പ്രതിസന്ധികൾ കാരണം മറ്റു സംസ്ഥാനങ്ങളിലേക് യാത്ര ചെയ്യുന്ന ബുദ്ധിമുട്ടുകൾ ഒഴിവാക്കുവാനായി രാമോജി റാവു ഫിലിം സിറ്റി, മാരെടുമലി ഫോറെസ്റ്റ് എന്നിവിടങ്ങളിൽ ചിത്രീകരണം ചെയ്യുകയാണുണ്ടായത്.

രാംചരണിനെ നായകനാക്കി രാഗസ്ഥലം എന്ന സുപ്പെർഹിറ് ചിത്രത്തിന് ശേഷം സുകുമാർ ഒരുക്കുന്ന പുഷ്പയ്ക്ക് പ്രേക്ഷകരുടെ പ്രതീക്ഷകളേറെയാണ്. ഏകദേശം 6 കോടി രൂപയോളമാണ് 6 മിനുട് മാത്രമുള്ള ആക്ഷൻ സീക്വൻസ് ന് മാത്രം ചിത്രം മുടക്കിയിരിക്കുന്നത് വെള്ള ചെന്നായ്ക്കൊപ്പമുള്ള അല്ലുഅർജ്ജുന്റെ സാഹസിക ആക്ഷൻ രംഗങ്ങളെല്ലാം തന്നെ പ്രേക്ഷകന്റെ നെഞ്ചിടിപ്പ് കൂട്ടുമെന്നുറപ്പ് . സഹോയുടെ സ്റ്റണ്ട് മാസ്റ്റർ റാം ലക്ഷ്മൺ ആണ് ചിത്രത്തിലെ സാഹസിക രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.

Leave a Comment