ഇന്ദ്രന്‍സ് – ഹരീഷ് പേരടി ചിത്രം ‘പ്രതി നിരപരാധിയാണോ?’ ; ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് മമ്മൂട്ടി

ന്ദ്രന്‍സ്, ശ്രീജിത്ത് രവി, ഹരീഷ് പേരടി എന്നിവരെ പ്രധാന കഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് ‘പ്രതി നിരപരാധിയാണോ?’ . സുനില്‍ പൊറ്റമല്‍ ആണ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മമ്മൂട്ടി തന്റെ ഫെയ്‌സ് ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്.

ഇടവേള ബാബു, ബാലാജി ശര്‍മ്മ, സുനില്‍ സുഖദ, അരിസ്റ്റോ സുരേഷ്, കണ്ണന്‍ പട്ടാമ്പി, പ്രദീപ് നളന്ദ, നിഥിന്‍ രാജ്, റിഷിക്ക് ഷാജ്, ബാബു അടൂര്‍, എച്ച് കെ നല്ലളം, ആഭ ഷജിത്ത്, ജയന്‍ കുലവത്ര, ബാലന്‍ പാറയ്ക്കല്‍, പ്രദീപ് ബാലന്‍,നീന കുറുപ്പ്, കുളപ്പുള്ളി ലീല, പാര്‍വ്വതി, അനാമിക പ്രദീപ്, ആവണി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വോള്‍കാനോ സിനിമാസിന്റെ ബാനറില്‍ പ്രദീപ് നളന്ദയാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ഉത്പല്‍ വി നായനാര്‍ ആണ്. ബി കെ ഹരിനാരായണന്‍, പി ടി ബിനു എന്നിവരുടെ വരികള്‍ക്ക് അരുണ്‍ രാജ് ആണ് സംഗീതം നല്‍കുന്നത്. വിനീത് ശ്രീനിവാസന്‍, അരുണ്‍ രാജ്, സിത്താര കൃഷ്ണകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തില്‍ ഗാനം ആലപിച്ചിരിക്കുന്നത്.

എഡിറ്റര്‍-ജോണ്‍കുട്ടി, പ്രൊഡക്ഷന്‍ ഡിസൈനര്‍-പ്രവീണ്‍ പരപ്പനങ്ങാടി, പ്രൊഡ്ക്ഷന്‍ കണ്‍ട്രോളര്‍-ഷജിത്ത് തിക്കോടി, കല-രഞ്ജിത്ത് കൊതേരി, മേക്കപ്പ്-സന്തോഷ് വെണ്‍പകല്‍, വസ്ത്രാലങ്കാരം-സുരേഷ് ഫിറ്റ് വെല്‍, സ്റ്റില്‍സ്-നൗഷാദ് കണ്ണൂര്‍, പരസ്യകല-ഓക്‌സിജന്‍ മീഡിയ,പശ്ചാത്തല സംഗീതം-എസ് പി വെങ്കിടേഷ്, ആക്ഷന്‍-ബ്രൂസിലി രാജേഷ്,നൃത്തം-കുമാര്‍ ശാന്തി, വി എഫ് എക്‌സ്-രാജ് മാര്‍ത്താണ്ടം, പ്രൊഡക്ഷന്‍ എകസിക്യൂട്ടീവ് – ദേവദാസ് ദേവാങ്കനം, പി ആര്‍ ഒ-എ എസ് ദിനേശ്.

Leave a Comment