തെലുങ്ക് സൂപ്പര്‍ താരം പ വന്‍ കല്യാണ്‍ നായകനായെത്തുന്ന ” സർദാർ ഗബ്ബർ സിങ്” തിയേട്ടരിലെത്തി . പവര്‍ സ്ടാരിന്റെ പുതിയ ചിത്രത്തിനും വന്‍ വരവേല്‍പ്പാണ് ആരാധകര്‍ നല്‍കിയത് . 2012 റിലീസ് ചെയ്ത സൂപ്പര്‍ ഹിറ്റ് ചിത്രം ഗബ്ബര്‍ സിങ്ങിന്‍റെ രണ്ടാം ഭാഗമാണ് സർദാർ ഗബ്ബർ സിങ്. കാജല്‍ അഗര്‍വാള്‍ നായികയായെത്തുന്ന ചിത്രത്തില്‍ പോലീസുകാരന്റെ വേഷത്തിലാണ് പവന്‍ കല്യാണ്‍ എത്തുന്നത് . ചിത്രത്തിന് ഇതുവരെ 30 കോടിയിലുമധികം കളക്ഷനും ലഭിച്ചതായാണ് റിപ്പോര്‍ട്ട്