വിഷ്ണു ഉണ്ണികൃഷ്ണന്‍ , ഷൈന്‍ ടോം ചാക്കോ എന്നിവര്‍ ഒന്നിക്കുന്ന ‘പതിമൂന്നാം രാത്രി ശിവ-രാത്രി’ ; ചിത്രീകരണം ആരംഭിച്ചു

വിഷ്ണു ഉണ്ണികൃഷ്ണന്‍, ഷൈന്‍ ടോം ചാക്കോ, മാളവിക മേനോന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന പുതിയ ചിത്രമാണ് പതിമൂന്നാം രാത്രി ശിവരാത്രി. മനീഷ് ബാബു സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം മറയൂരില്‍ ആരംഭിച്ചു. ഡി ടു കെ, സിന്‍-സില്‍ സെല്ലുലോയ്ഡ് എന്നി ബാനറില്‍ മേരി മൈഷ, ജോര്‍ജ് എസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

അര്‍ച്ചന കവി, ദീപക് പറമ്പോള്‍, വിജയ് ബാബു, സോഹന്‍ സീനു ലാല്‍, സാജന്‍ പള്ളുരുത്തി, അനില്‍ പെരുമ്പളം, രമേശ് കോട്ടയം, ഡെയിന്‍ ഡേവിസ്, അസിം ജമാല്‍, ഡിസ്‌നി ജെയിംസ്, ബിഗ് ബോസ് ഫെയിം രജിത് കുമാര, ഉടന്‍ പണം ഫെയിം മീനാക്ഷി, സ്മിനു സിജോ, സോനാ നായര്‍, ബഡായി ബംഗ്ലാവ് ഫെയിം ആര്യ, യൂട്യൂബര്‍ ഇച്ചാപ്പി ഫെയിം ശ്രീലക്ഷ്മി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ആര്‍ എസ് ആനന്ദ് കുമാര്‍ ആണ് നിര്‍വ്വഹിക്കുന്നത്. ചിത്രത്തിന് തിരക്കഥ സംഭാഷണമെഴുതുന്നത് ദിനേശ് നീലകണ്ഠന്‍ ആണ്. ഗാനരചനയും സംഗീത സംവിധാനവും രാജൂ ജോര്‍ജ്ജ് ആണ് നിര്‍വ്വഹിക്കുന്നത്.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – അനീഷ് പെരുമ്പിലാവ്, കല – സന്തോഷ് രാമന്‍, മേക്കപ്പ് – മനു മോഹന്‍, കോസ്റ്റ്യൂംസ് – അരവിന്ദ് കെ.ആര്‍,സ്റ്റില്‍സ് – ഇകൂട്സ് രഘു, ഡിസൈന്‍ – ജോബിന്‍സ് പാപ്പവെറോസ്, എഡിറ്റര്‍ – വിജയ് വേലുക്കുട്ടി,
ഫിനാന്‍സ് കണ്‍ട്രോളര്‍ – അനില്‍ ആമ്പല്ലൂര്‍, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ – എം വി ജിജേഷ്,

അസ്സോസിയേറ്റ് ഡയറക്ടര്‍ – ഡസ്റ്റിന്‍, അസിസ്റ്റന്റ് ഡയറക്ടര്‍ – ശ്രീജ ശ്രീധര്‍, രാജീവ്, അരുന്ധതി, ആക്ഷന്‍ – മാഫിയ ശശി, നൃത്തം – റിഷ്ദാന്‍,
പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് – അഭിലാഷ് പാങ്ങോട്, പ്രൊഡക്ഷന്‍ മാനേജര്‍ – ജസ്റ്റിന്‍ കൊല്ലം, ലൊക്കേഷന്‍ മാനേജര്‍ – ജോസ് മറയൂര്‍, ശശി ഫോര്‍ട്ട് കൊച്ചി, ഹംസു ഫോര്‍ട്ട് കൊച്ചി, പി ആര്‍ ഒ – എ എസ് ദിനേശ്.

Leave a Comment