സുരേഷ് ഗോപിയെ നായകനാക്കി ജോഷി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പാപ്പന്‍’. ഈ ബിഗ് ബജറ്റ് ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂള്‍ കോട്ടയം ഈരാറ്റുപേട്ടയില്‍ ഡിസംബർ പതിനാറു മുതൽ ആരംഭിക്കും . പാലാ, ഈരാറ്റുപേട്ട, തൊടുപുഴ, മലയാറ്റൂര്‍ ഭാഗങ്ങളിലായാണ് ചിത്രീകരണം നടക്കുന്നത്. ഏറെ വിജയം നേടിയ പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിനു ശേഷം ജോഷി ഒരുക്കുന്ന ചിത്രം കൂടിയാണ് പാപ്പന്‍. എബ്രഹാം മാത്യു മാത്തന്‍ എന്ന കഥാപാത്രമായാണ് സുരേഷ് ഗോപി ചിത്രത്തിലെത്തുന്നത്. സുരേഷ് ഗോപിയുടെ അഭിനയ ജീവിതത്തിലെ 252ാംമത്തെ ചിത്രമാണ് ഇത്.
ഡേവിഡ് കാച്ചപ്പിള്ളി പ്രൊഡക്ഷന്‍സ് ആന്റ് ഇഫാര്‍മീഡിയായുടെ ബാനറില്‍ ഡേവിഡ് കാച്ചപ്പിള്ളിയും റാഫി മതിരയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫാമിലി ത്രില്ലര്‍ ആയി ഒരുങ്ങുന്ന ചിത്രത്തില്‍ ഗോകുല്‍ സുരേഷ് ഗോപി ,നീതാ പിള്ള, വിജയരാഘവന്‍, ടിനി ടോം, ജനാര്‍ദ്ദനന്‍, നന്ദു, ഷമ്മി തിലകന്‍, ബിനു പപ്പു, ആശാ ശരത്ത്, കനിഹ, നൈല ഉഷ, ചന്തു നാഥ്, വിനീത് തട്ടില്‍ ജുവല്‍ മേരി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ആദ്യമായി സുരേഷ് ഗോപിയും മകന്‍ ഗോകുലും ഒരു ചിത്രത്തില്‍ ഒന്നിക്കുന്നവെന്ന പ്രത്യേകതയും ഈ ചിത്രത്തിന് ഉണ്ട്. ഡ്രീം ബിഗ് ഫിലിംസ് ചിത്രം തീയറ്ററുകളില്‍ എത്തിക്കുന്നു. ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് പ്രശസ്ത റേഡിയോ ജോക്കിയും കെയര്‍ ഓഫ് സൈറാ ബാനു എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്തുമായ ആര്‍ജെ ഷാനാണ്. അജയ് ഡേവിഡ് കാച്ചപ്പിളളിയാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. ജേക്‌സ് ബിജോയാണ് ചിത്രത്തില്‍ സംഗീതം നല്‍കുന്നത്. ഡ്രീം ബിഗ് ഫിലിംസ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തിക്കുന്നു.