തിയേറ്ററിൽ സൂപ്പർ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന മഞ്ജു വാര്യർ, സണ്ണി വെയിൻ ചിത്രം ചതുർമുഖത്തിനു സക്സസ് സോങ് ഒരുക്കി വിധു പ്രതാപ് …

മഞ്ജു വാര്യർ സണ്ണി വെയിൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കി തിയേറ്ററിൽ മികച്ച പ്രതികരണവുമായി കുതിക്കുന്ന മലയാളത്തിലെ ആദ്യ ടെക്നോ ഹൊറർ ചിത്രമാണ് ചതുർമുഖം.രഞ്ജിത്ത് കമല ശങ്കർ,സലിൽ വി എന്നിവർ ചേർന്നൊരുക്കിയ ചിത്രം മഞ്ജു വാര്യർ പ്രൊഡക്ഷന്സിനെ ബാനറിൽ മഞ്ജു വാര്യർ തന്നെയാണ് നിർമിച്ചിരിക്കുന്നത്.

ഈ കോവിഡ് കാലത്ത് റിലീസ് ചെയത് ഒരാഴ്ച പിന്നിടുമ്പോഴും മികച്ച പ്രതികരവുമായി ബോക്സ് ഓഫീസിൽ മികച്ച വിജയത്തിലേക്ക് മുന്നേറുന്ന ചിത്രത്തിന് “ഓവർ സ്പീഡിൽ പായും ലോകമേ” എന്ന മനോഹരമായ സക്സസ് സോങ് ഒരുക്കിയിരിക്കുകയാണ് മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട പിന്നണി ഗായകൻ വിധു പ്രതാപ്. ചിത്രത്തിന്റെ ലൊക്കേഷൻ വീഡിയോകളും,മഞ്ജു വരിയർ വ്ലോഗ്ഗർ മല്ലു ട്രാവലറിനൊപ്പമുള്ള റൈഡ് ന്റെ ദൃശ്യങ്ങളും,ചിത്രത്തിന്റ തിയേറ്റർ റെസ്പോൺസുകളും കോർത്തിണക്കി കൊണ്ടാണ് സക്സസ് സോങ് ഒരുക്കിയിരിക്കുന്നത് . വിനായക് ശശികുമാറിന്റെ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് മിഥുൻ അശോകനാണ്.ഇന്ദുലേഖ വാര്യരാണ് ചിത്രത്തിലെ റാപ്പ് പോർഷൻസ് പാടിയിരിക്കുന്നത് .

ഓവർ സ്പീഡിൽ പായും ലോകമേ എന്ന മനോഹരമായ ഗാനം കാണാം……..

മലയാളത്തിൽ നാളിതു വരെയുള്ള ഹൊറർ സിനിമ എന്ന കാഴ്ചപ്പാടുകളെയും പൊളിച്ചെഴുതിയ ചിത്രം അത്രകണ്ട് മികവുറ്റ രീതിയിൽ പ്രേക്ഷകനെ തിയേറ്ററിൽ പിടിച്ചിരുത്തുന്ന രീതിയിലാണ് അനിൽ കുമാറും ,അഭയ കുമാറും ചേർന്നെഴുതിയ കഥ പറഞ്ഞു പോകുന്നതും, പറഞ്ഞവസാനിപ്പിക്കുന്നതും.

ഏപ്രിൽ 14 നു വിഷു ദിനത്തിൽ ജി സി സി റിലീസിനെത്തിയ ചിത്രം ദുബായ്,അബു ദാബി,ഷാർജ,ഒമാൻ,റാസൽ കൈമാഹ്,ഫജ്‌റ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിലെല്ലാം മികച്ച പ്രതികരണവുമായി ഗൾഫ് നാടുകളിലും മുന്നേറുകയാണ്.ഒരു ചോദ്യ ചിഹ്നമായി അവസാനിപ്പിക്കുന്ന കഥയ്ക്ക് രണ്ടാം ഭാഗം ഉണ്ടാകുമോ എന്ന കാത്തിരിപ്പിൽ കൂടിയാണ് സിനിമ കണ്ടിറങ്ങുന്ന ഓരോ പ്രേക്ഷകനും.മഞ്ജു വാര്യർ,സണ്ണി വെയിൻ എന്നിവർക്കൊപ്പം നിരഞ്ജന അനൂപ്,അലൻസിയർ,ശ്യാമപ്രസാദ് തുടങ്ങി മികവുറ്റ താര നിര തന്നെ ചിത്രത്തിലുണ്ട് …

Leave a Comment