ഒരു “യമണ്ടൻ പ്രേമ കഥയിലെ” കിടുക്കാച്ചി ഡപ്പാം കുത്ത് ഗാനം പുറത്തിറങ്ങി !!!!!!!

ദുൽഖർ സൽമാൻ നായകൻ ആവുന്ന “ഒരു യമണ്ടൻ പ്രേമ കഥ” യിലെ ഒരു കിടുകാച്ചി ഗാനം. ഇന്നലെ 9 മണി ക്ക് ആന്റോ ജോസ് ഫിലിം കമ്പനി എന്നാ യൂട്യൂബ് ചാനലിൽ പുറത്തിറങ്ങി . 2017 ഇൽ പുറത്തിറങ്ങിയ solo ക്ക് ശേഷം ദുൽഖർ സൽമാൻ അഭിനയിക്കുന്ന മലയാള ചിത്രം കൂടി ആണ് ഒരു യമണ്ടൻ പ്രേമ കഥ. 566 ദിവസങ്ങൾക്ക് ശേഷമെത്തുന്ന നടൻ ദുൽഖര്‍ സൽമാന്‍റെ മലയാള ചിത്രം ”ഒരു യമണ്ടൻ പ്രേമകഥ” ഈ മാസം 25 നു തീയേറ്ററുകളിലെത്തും.
ചിത്രത്തിലെ ആദ്യ വീഡിയോ ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത് . സന്തോഷ് വര്‍മ്മയുടെ വരികൾക്ക് ഈണം പകര്‍ന്നിരിക്കുന്നത് പാരഡികളുടെ തമ്പുരാൻ നാദിര്‍ഷയാണ്. ജാസി ഗിഫ്റ്റ് പാടിയ ഗാനത്തിന് ഓര്‍ക്കസ്ട്രേഷൻ ചെയ്യുന്നത് സാബു ഫ്രാൻസിസാണ്. ഇന്ന് രാത്രി ഒൻപത് മണിയോടെയാണ് ചിത്രത്തിലെ ഒരു കിടുക്കച്ചി ഗാനം പുറത്തിറങ്ങിയിരിക്കുന്നത്.ചിത്രത്തിൻ്റെ ടീസറിന് വൻ സ്വീകാര്യതയാണ് ലഭിച്ചത്. ‘ഇത് നിങ്ങള്‍ ഉദ്ദേശിച്ച കഥ തന്നെ’യെന്നതാണ് ചിത്രത്തിന്‍റെ ടാഗ്‍ലൈൻ. അമർ അക്ബർ അന്തോണിയും കട്ടപ്പനയിലെ ഹൃതിക്ക് റോഷനും തിരക്കഥയും സംഭാഷണവുമൊരുക്കിയ വിഷ്ണു ഉണ്ണികൃഷ്ണനും ബിബിൻ ജോര്‍ജ്ജും വീണ്ടും ഒരുമിച്ച് തിരക്കഥയൊരുക്കുന്ന ചിത്രമാണിത്.അത് കൊണ്ട് തന്നെ ലോ ക്ലാസ്സ്‌ ന്റെ പൾസ്‌ നോക്കി ആണ് ചിത്രം എടുത്തിരിക്കുന്നത് എന്നുള്ളതിന്റെ കാര്യത്തിൽ ഒരു തർക്കവും ഇല്ല. നവാഗതനായ ബി സി നൗഫൽ ആണ് ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത്. ചിത്രത്തിൽ ദുൽഖർ സൽമാന്‍റെ നായികമാരായായി എത്തുന്നത് നിഖില വിമലും സംയുക്ത മേനോനുമാണ്.
ആന്‍റോ ജോസഫ് നിര്‍മ്മിക്കുന്ന ചിത്രത്തിൽ സൗബിന്‍ ഷാഹിര്‍, രമേശ് പിഷാരടി, ധര്‍മജന്‍ ബോള്‍ഗാട്ടി, സലിം കുമാര്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കളായെത്തുന്നത്. വിഷ്ണുവും ബിബിനും സിനിമയിൽ അഭിനയിക്കുന്നുമുണ്ട്. നാദിര്‍ഷയാണ് ചിത്രത്തിനായി സംഗീതമൊരുക്കുന്നത്. ഛായാഗ്രഹണം- സുകുമാര്‍, എഡിറ്റിങ്ങ്- ജോണ്‍ കുട്ടി എന്നിവരാണ് നിര്‍വ്വഹിക്കുന്നത്. ചിത്രം ഒരു ടോട്ടൽ ഫാമിലി എന്‍റര്‍ടെയ്നര്‍ ആണെന്ന് തന്നെയാണ് ടീസര്‍ ഉം ഗാനവും സാക്ഷ്യപ്പെടുത്തുന്നത്.

https://youtu.be/VcAuerrqTH4

Dulqer Salman Next
Dulqer Salman Next

MIDHUN GANGADHARAN