ശക്തമായ കഥാപാത്രത്തിലൂടെ നവ്യ നായരുടെ തിരിച്ചുവരവ് ; ‘ഒരുത്തീ’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കാണാം

ഒമ്പത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സിനിമാലോകത്തേക്ക് ഗംഭീര തീരിച്ചുവരവിനൊരുങ്ങിയിരിക്കുകയാണ് നടി നവ്യ നായര്‍. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെയാണ് നവ്യ മലയാളത്തിലേക്ക് തിരികെയത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ കഴിഞ്ഞ ദിവസമായിരുന്നു പുറത്തുവിട്ടത്. നവ്യ നായരും വിനായകനുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

സന്തോഷ് കീഴാറ്റൂര്‍, മുകുന്ദന്‍, ജയശങ്കര്‍, മനുരാജ്, മാളവിക മേനോന്‍, കൃഷ്ണപ്രസാദ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു. ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസറാണ് ചിത്രം നിര്‍മ്മിക്കുന്നത്. എസ്. സുരേഷ് ബാബുവിന്റേതാണ് തിരക്കഥയില്‍ ജിംഷി ഖാലിദ് ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ആലങ്കോട് ലീലാകൃഷ്ണനും ബി കെ ഹരിനാരായണനും ചേര്‍ന്ന് എഴുതിയ വരികള്‍ക്ക് ഗോപി സുന്ദറാണ് സംഗീതം നല്‍കുന്നത്.

ഡിക്സണ്‍ പൊടുതാസ്- പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍. ജോതിഷ് ശങ്കര്‍ -പ്രൊഡക്ഷന്‍ ഡിസൈനര്‍, രംഗനാഥ് രവി -സൗണ്ട് ഡിസൈനര്‍, മേക്കപ്പ് – രതീഷ് അമ്പാടി, വസ്ത്രാലങ്കാരം – സമീറ സനീഷ്. ത്രില്ലുകള്‍ കൈകാര്യം ചെയ്യുന്നത് ജോളി ബാസ്റ്റിനാണ്. കെ ജെ വിനയന്‍ ആണ് ചിത്രത്തിന്റെ ചീഫ് അസോസിയേറ്റ് ഡയറക്ടര്‍. സ്റ്റില്‍സ് അജി മസ്‌കറ്റും ഡിസൈന്‍ കൈകാര്യം ചെയ്യുന്നത് കോളിന്‍സ് ലിയോഫിലുമാണ്, പി.ആര്‍.ഒ – ആതിര ദില്‍ജിത്ത്.

Leave a Comment