‘ഞാന്‍ സമാധാനം ആഗ്രഹിക്കുന്ന പാവം വര്‍ഗീയവാദിയാ’ ; ജോജു ജോര്‍ജ് ചിത്രം ഒരു താത്വിക അവലോകനം ട്രെയ്‌ലര്‍ പുറത്ത്

ജോജു ജോര്‍ജ്ജ്, നിരഞ്ജ് രാജു, അജു വര്‍ഗ്ഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അഖില്‍ മാരാര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഒരു താത്വിക അവലോകനം’. ചിത്രത്തിന്റെ രസകരമായ ട്രെയ്‌ലര്‍ പുറത്തുവിട്ടു. ചിരിക്കാനും ചിന്തിപ്പിക്കാനും കഴിയുന്നവിധത്തില്‍ ആണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നാണ് ട്രെയ്‌ലര്‍ നല്‍കുന്ന സൂചന. രാഷ്ട്രീയ ആക്ഷേപഹാസ്യ വിഭാഗത്തില്‍ പെടുന്ന ചിത്രമാണിത്. ഡിസംബര്‍ 31ന് ചിത്രം പ്രദര്‍ശനത്തിനെത്തും.

‘സ്റ്റാര്‍’ എന്ന ചിത്രത്തിനു ശേഷം ജോജുവിന്റേതായി തിയറ്ററുകളില്‍ എത്തുന്ന സിനിമയാണിത്. യോഹന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഡോക്ടര്‍ ഗീ വര്‍ഗ്ഗീസ് യോഹന്നാന്‍ ആണ് ചിത്രം നിര്‍മ്മിക്കന്നത്. ഷമ്മി തിലകന്‍, മേജര്‍ രവി, പ്രേംകുമാര്‍, ബാലാജി ശര്‍മ്മ,വിയാന്‍, ജയകൃഷ്ണന്‍, നന്ദന്‍ ഉണ്ണി, മാമുക്കോയ, പ്രശാന്ത് അലക്സ്, മന്‍ രാജ്, ഉണ്ണി രാജ്,സജി വെഞ്ഞാറമൂട്, പുതുമുഖം അഭിരാമി, ശൈലജ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

വിഷ്ണു നാരായണന്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. കൈതപ്രം, മുരുകന്‍ കാട്ടാകട എന്നിവരുടെ വരികള്‍ക്ക് ഒ.കെ രവിശങ്കര്‍ സംഗീതം നല്‍കുന്നു. ശങ്കര്‍ മഹാദേവന്‍, മധു ബാലകൃഷ്ണന്‍, ജോസ് സാഗര്‍, രാജാലക്ഷ്മി എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. പശ്ചാത്തല സംഗീതം-ഷാന്‍ റഹ്‌മാന്‍ ആണ് നിര്‍വഹിച്ചിരിക്കുന്നത്.

എഡിറ്റിംങ്-ലിജോ പോള്‍, പ്രൊജ്റ്റ് ഡിസൈന്‍-ബാദുഷ, ലൈന്‍ പ്രൊഡ്യുസര്‍-മേലില രാജശേഖരന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-എസ്സാ കെ എസ്തപ്പാന്‍, കല-ശ്യാം കാര്‍ത്തികേയന്‍, മേക്കപ്പ്-ജിത്തു പയ്യന്നൂര്‍, വസ്ത്രാലങ്കാരം-അരവിന്ദന്‍, സ്റ്റില്‍സ്-സേതു, പരസ്യകല-അധിന്‍ ഒല്ലൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ബോസ്, ഫിനാന്‍സ് കണ്‍ട്രോളര്‍- സുനില്‍ വേറ്റിനാട്, പ്രൊജക്റ്റ് മെന്റര്‍-ശ്രീഹരി.

Leave a Comment