നിവിന്‍ പോളിക്ക് പ്രതിഫലം 6 കോടി , മെഗാ താരങ്ങളെയും കടത്തി വെട്ടിയ താരമൂല്യം

മലയാളത്തിലെ മെഗാ താരങ്ങള്‍ പോലും 3 കോടി രൂപ മാത്രമാണ് ഒരു ചിത്രത്തിനായി പ്രതിഫലം വാങ്ങുന്നത് . എന്നാല്‍ അവര്‍ക്കും മുകളിലാണ് ഇപ്പോള്‍ നിവിന്‍ പോളിയുടെ പ്രതിഫലമെന്നാണ് അഭ്യൂഹങ്ങള്‍ . തമിഴകത്ത് നിന്നാണ് ഈ വാര്‍ത്ത ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത് . നേരത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ച നിവിന് പ്രേമത്തിന്‍റെ വിജയം തമിഴകത്ത് നിരവധി ആരാധകരെയാണ് നേടിക്കൊടുത്തത് . പ്രേമം 300 ദിവസത്തോളമാണ് തമിഴ് നാട്ടില്‍ പ്രദര്‍ശിപ്പിച്ചത് . തുടര്‍ന്ന് തമിഴിലെ തന്റെ പുതിയ ചിത്രത്തിനു 6 കോടി രൂപ പ്രതിഫലമായി ആവശ്യപ്പെട്ടുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ പ്രചരിക്കുന്നത് . അന്യഭാഷാ ചിത്രങ്ങളില്‍ അഭിനയിക്കുമ്പോള്‍ പ്രതിഫലം ഉയരുന്നത് സ്വാഭാവികമാണ് , എന്നാല്‍ കരിയറിന്റെ ആരംഭ കാലത്ത് തന്നെ ഇത്രയും പ്രതിഫലം ലഭിക്കുക അപൂര്‍വ്വമാണ് . എന്നാല്‍ ഈ പ്രചാരണങ്ങല്‍ക്കൊന്നും നിവിന്‍ ഇതുവരെ സ്ഥിരീകരണം നല്‍കിയിട്ടില്ല. സംഭവം സത്യമാണെങ്കില്‍ മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടനെന്ന പേര് നിവിന്‍ പോളി സ്വന്തമാക്കും