തൊഴിലാളി ദിനത്തിൽ പുത്തൻ പോസ്റ്റർ പുറത്തു വിട്ട് നിവിൻ പോളി രാജീവ്‌ രവി കൂട്ടുകെട്ടിന്റെ തുറമുഖം…

മെയ്ദിനാശംസകൾ നേർന്നുകൊണ്ട് 3 കാലഘട്ടത്തിന്റെ കഥ പറയുന്ന നിവിൻ പോളി ചിത്രം തുറമുഖത്തിന്റെ മെയ് ദിന പോസ്റ്റർ നിവിൻ പോളി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പുറത്തു വിട്ടു.

https://m.facebook.com/story.php?story_fbid=3809725825763665&id=408473859222229

1940-50 കാലഘട്ടത്തിൽ കൊച്ചി മട്ടാഞ്ചേരി തുറമുഖത്ത് നടപ്പിലാക്കിയ കുപ്രസിദ്ധമായ ചാപ്പ (ക്യാഷ്വൽ ലേബർ സമ്പ്രദായം ) എന്ന കരി നിയമത്തിനെതിരെ തൊഴിലാളികൾ നടത്തിയ ചെറുത്തു നിൽപ്പിന്റെ കഥ പറയുന്ന ചിത്രമാണ് തുറമുഖം. 3 കാലഘട്ടത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

ഗോപൻ ചിദംഭരൻ കഥ ഒരുക്കി പ്രശസ്ത സംവിധായകനും ചായഗ്രഹകനുമായ രാജീവ് രവി ഒരുക്കുന്ന സിനിമയാണ് തുറമുഖം. ചിത്രം തെക്കെപ്പാട് ഫിലിംസിന്റെ ബാനറിൽ സുകുമാരൻ തെക്കെപ്പാട്ടാണ് നിർമ്മിക്കുന്നത്.
മട്ടാഞ്ചേരി മൊയ്‌ദു എന്നാ കേന്ദ്ര കഥാപാത്രമായി നിവിൻ പോളി എത്തുന്ന ചിത്രത്തിൽ പൂർണിമ ഇന്ദ്രജിത്ത്, ഇന്ദ്രജിത്ത്, ജോജു ജോർജ്, അർജുൻ അശോകൻ, നിമിഷ സാജയൻ, സുദേവ് നായർ, മണികണ്ഠൻ ആചാരി, ദർശന രാജേന്ദ്രൻ, സെന്തിൽ കൃഷ്ണ തുടങ്ങി മലയാളത്തിലെ വലിയ താര നിര തന്നെ അണി നിരക്കുന്നുണ്ട്.

സംവിധായകൻ രാജീവ്‌ രവി തന്നെ ചായഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രം എഡിറ്റ്‌ ചെയ്തിരിക്കുന്നത് ബി അജിത്ത്കുമാറാണ്.
സംഗീതം -കെ കൃഷ്ണ കുമാർ, പ്രൊഡക്ഷൻ ഡിസൈനർ -ഗോകുൽ ദാസ്.

മെയ്‌ 13 നു റിലീസ് തീരുമാനിച്ചിരുന്ന ചിത്രത്തിന്റെ റിലീസിങ് കോവിഡിന്റെ രണ്ടാം ഘട്ട വ്യാപനം കേരളത്തിൽ ശക്തമായി തുടരുന്നത് കാരണം അനിശ്ചിതത്വത്തിൽ ആയിരിക്കുകയാണ്..

Leave a Comment