അജിത് നായകനായി എത്തുന്ന തമിഴ് ചിത്രമാണ് വലിമൈ. ചിത്രത്തിന്റെ കിടിലന്‍ ട്രെയ്‌ലര്‍ പുറത്തുവിട്ടു. ആക്ഷന്‍ കഥാപാത്രമായി അജിത് തകര്‍പ്പന്‍ പ്രകടനമാണ് നടത്തുന്നതെന്ന സൂചനയാണ് ട്രെയ്‌ലറിലൂടെ കാാണാന്‍ സാധിക്കുന്നത്. ഐപിഎസ് ഓഫീസറായാണ് ചിത്രത്തില്‍ അജിത് വേഷമിടുന്നത്.
‘നേര്‍ക്കൊണ്ട പാര്‍വൈ’,’തീരന്‍’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ എച്ച്.വിനോദ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. കാര്‍ത്തികേയ, ഹുമ ഖുറേഷി, യോഗി ബാബു എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബോളിവുഡ് താരം ജോണ്‍ എബ്രഹാം തമിഴില്‍ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് ‘വലിമൈ’. ചിത്രത്തില്‍ മലയാളികളുടെ പ്രിയതാരം പേളി മാണിയും ഒരു വേഷം ചെയ്യുന്നുണ്ട്.
ബൈക്ക് സ്റ്റണ്ട് രംഗങ്ങളും ചിത്രത്തില്‍ ഒരുപാട് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബൈക്ക് സ്റ്റണ്ട് ചിത്രീകരണത്തിനിടെ അജിത്തിന് രണ്ട് തവണ പരുക്കേറ്റത് വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. ബൈക്ക് സ്റ്റണ്ടിനിടെ അജിത്ത് വീഴുന്ന രംഗങ്ങള്‍ ഉള്‍പ്പെടുത്തിയ മേക്കിങ് വിഡിയോയും വൈറലായിരുന്നു.
അടുത്ത വര്‍ഷം പൊങ്കലിന് ചിത്രം റിലീസ് ചെയ്യുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചത്. ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്. ഛായാഗ്രാഹണം നീരവ് ഷായാണ് നിര്‍വഹിക്കുന്നത്.