പന്തം കത്തിക്കാനായി നായികയെ തേടുന്നു…!!

കാക്കയെന്ന ഹിറ്റ് ഷോര്‍ട് മൂവിക്ക് ശേഷം വെള്ളിത്തിര വാട്‌സ് ആപ്പ് ഗ്രൂപ്പ് നിര്‍മ്മിക്കുന്ന പന്തം എന്ന സിനിമക്ക് വേണ്ടിയാണ് ഉള്ളില്‍ ഫയര്‍ ഉള്ള നായികയെ വേണം എന്നുള്ള കാസ്റ്റിംഗ് കാള്‍ വന്നിരിക്കുന്നത്. വെള്ളിത്തിര പ്രൊഡക്ഷന്‍സിന്റെ ആദ്യചിത്രം ‘പന്തം’ ടൈറ്റില്‍ പോസ്റ്റര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.

‘വെള്ളിത്തിര പ്രൊഡക്ഷന്‍സ്’ നിര്‍മ്മിക്കുന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ ‘മാക്ട’ ചെയര്‍മാന്‍ ശ്രീ.മെക്കാര്‍ട്ടിന്‍ പുറത്തിറക്കി.ഒരു വാട്‌സ്ആപ്പ് കൂട്ടായ്മയിലൂടെ രൂപം കൊണ്ട പ്രൊഡക്ഷന്‍ കമ്പനി നിര്‍മ്മിക്കുന്ന ആദ്യചിത്രം എന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.

ജനപ്രീതിയും,കലാമൂല്യവുമുള്ള ഒട്ടേറെ പ്രമുഖ അവാര്‍ഡുകള്‍ വാരിക്കൂട്ടിയ ഷോര്‍ട്ട് ഫിലിമാണ് ‘കാക്ക’. ‘വെള്ളിത്തിര പ്രൊഡക്ഷന്‍സ്’ നിര്‍മ്മിച്ച് അജു അജീഷ് സംവിധാനവും എഡിറ്റിങ്ങും നിര്‍വഹിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍, മോഷന്‍ പോസ്റ്ററുകള്‍ എറണാകുളം ചില്‍ഡ്രന്‍സ് പാര്‍ക്ക് തിയറ്ററില്‍ വെച്ചു നടന്ന ചടങ്ങില്‍ പ്രശസ്ത സിനിമ സംവിധായകനും,’മാക്ട’ചെയര്‍മാനുമായ ശ്രീ.മെക്കാര്‍ട്ടിന്‍ പുറത്തിറക്കി. ചടങ്ങില്‍ പ്രശസ്ത സംവിധായകന്‍ ശ്രീ.സന്തോഷ് വിശ്വനാഥ്,തിരക്കഥാകൃത്ത് രാജേഷ് വര്‍മ്മ,മ്യൂസിക് ഡയറക്ടര്‍ ശ്രീ.രതീഷ് വേഗ നടന്മാരായ ശ്രീ.ഷഫീഖ് റഹ്മാന്‍,ആനന്ദ് റോഷന്‍,മുഹമ്മദ് ഫൈസല്‍,ജോയ് ജോണ്‍ ആന്റണി,കിടു ആഷിഖ് എന്നിവര്‍ സന്നിഹിതരായിരുന്നു .

പ്രൊജക്ട് ഡിസൈനര്‍ അല്‍ത്താഫ് പി.ടി. ഛായാഗ്രഹണം ഷിജു എം ഭാസ്‌കര്‍, രചന അജു അജീഷ് & ഷിനോജ് ഈനിക്കല്‍, അഡിഷണല്‍ സ്‌ക്രീന്‍പ്ലേ ഗോപിക കെ ദാസ്,സംഗീതം എബിന്‍ സാഗര്‍,ഗാനരചന അനീഷ് കൊല്ലോളി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷിഹാബ് വെണ്ണല, കലാസംവിധാനം സുബൈര്‍ പാങ്ങ്, കാസ്റ്റിംഗ് ഡയറക്ടര്‍ സൂപ്പര്‍ ഷിബു, മേക്കപ്പ് വിജേഷ് കൃഷ്ണന്‍ & ജോഷി ജോസ്, കോസ്റ്റ്യൂം ആര്യ ജയകുമാര്‍, അസോസിയേറ്റ് ഡയറക്ടര്‍ മുര്‍ഷിദ് അസീസ്, അസോസിയേറ്റ് എഡിറ്റര്‍ വിപിന്‍ നീല്‍,അസിസ്റ്റന്റ് ഡയറക്‌റ്റേഴ്‌സ് ആദില്‍ തുളുവത്ത്, വിഷ്ണു വസന്ത & വൈഷ്ണവ് എസ് ബാബു, റീറെക്കോര്‍ഡിങ്ങ് മിക്‌സ് ഔസേപ്പച്ചന്‍ വാഴക്കാല,സൗണ്ട് ഡിസൈനര്‍ റോംലിന്‍ മലിച്ചേരി, ടൈറ്റില്‍ അനിമേഷന്‍ ഡ്രീം സെല്ലേഴ്‌സ്, സ്റ്റില്‍സ് യൂനുസ് ഡാക്‌സോ & വി. പി. ഇര്‍ഷാദ്, പി ആര്‍ ഓ മഞ്ജു ഗോപിനാഥ്, പബ്ലിസിറ്റി ഡിസൈന്‍ ഗോകുല്‍ എ ഗോപിനാഥന്‍.

Leave a Comment