വൈറസിന് ശേഷം ആഷിഖ് അബു – ടൊവിനോ തോമസ് ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘നാരദന്‍’. ചിത്രത്തിന്റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. നായികയായി എത്തുന്ന അന്ന ബെന്നിന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് പങ്കുവച്ചിരിക്കുന്നത്. ഷാക്കിറ മുഹമ്മദ് എന്ന കഥാപാത്രമായാണ് അന്ന ചിത്രത്തില്‍ എത്തുന്നത്.
ന്യൂസ് ചാനലിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ടൊവീനോ വാര്‍ത്താ അവതാരകനായാണ് എത്തുന്നത്. ഒരു പൊളിറ്റിക്കില്‍ ത്രില്ലര്‍ ചി്ത്രമായിരുക്കും നാരദനെന്നാണ് ട്രെയ്ലറില്‍ നിന്നും സൂചന നല്‍കിയത്. സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയാണ് നാരദന്‍ ഒരുക്കിയിരിക്കുന്നത്.
ഉണ്ണി ആര്‍ രചന നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തില്‍ അന്ന ബെന്‍ ആണ് നായികയായെത്തുന്നത്. ഇന്ദ്രന്‍സ്, രണ്‍ജി പണിക്കര്‍, ഷറഫുദ്ദീന്‍, രാജേഷ് മാധവന്‍, നവാസ് വള്ളിക്കുന്ന്, വിജയ രാഘവന്‍, ജോയ് മാത്യൂ, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവര്‍ക്ക് പുറമേ പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്.
സന്തോഷ് കുരുവിളയും ആഷിഖ് അബുവും റിമ കല്ലിങ്കലും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. ജാഫര്‍ സാദിഖ് ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. സൈജു ശ്രീധരനാണ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. സംഗീത സംവിധാനം ഡി.ജെ ശേഖര്‍ മേനോനും ഒര്‍ജിനല്‍ സൗണ്ട് ട്രാക്ക് നേഹയും യാക്‌സണ്‍ പെരേരയുമാണ് ഒരുക്കിയിരിക്കുന്നത്.
ചിത്രം ജനുവരി 27ന് തിയേറ്ററുകളിലെത്തും. വേള്‍ഡ് വൈഡ് റിലീസായാണ് ചിത്രം എത്തുന്നത്. ആര്‍ട്ട് – ഗോകുല്‍ ദാസ്, വസ്ത്രലങ്കാരം – മഷര്‍ ഹംസ, മേക്കപ്പ് – റോണക്‌സ് സേവിയര്‍, എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ – ആബിദ് അബു -വസിം ഹൈദര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ബെന്നി കട്ടപ്പന, വിതരണം -ഒ.പി.എം സിനിമാസ്, പി. ആര്‍. ഒ – ആതിര ദില്‍ജിത്ത്.