വൈറസിന് ശേഷം ആഷിഖ് അബു – ടൊവിനോ തോമസ് ഒന്നിക്കുന്ന പുതിയ ചിത്രമാണ് ‘നാരദന്‍’. ചിത്രത്തിന്റെ പുതിയ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ജാഫര്‍ ഇടുക്കി അവതരിപ്പിക്കുന്ന പുറമ്പോക്കിലച്ചന്‍ എന്ന കഥാപാത്രത്തിനെ പരിചയപ്പെടുത്തുന്ന പോസ്റ്ററാണ് പുറത്തുവിട്ടത്. നേരത്തെ ചിത്രത്തിലെ അന്ന ബെന്നിന്റെയും ഷറഫുദ്ദീന്റേയും കഥാപാത്രത്തെ പരിജയപ്പെടുത്തുന്ന ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരുന്നു.
ന്യൂസ് ചാനലിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന ചിത്രത്തില്‍ ടൊവീനോ വാര്‍ത്താ അവതാരകനായാണ് എത്തുന്നത്. ഒരു പൊളിറ്റിക്കില്‍ ത്രില്ലര്‍ ചി്ത്രമായിരുക്കും നാരദനെന്നാണ് ട്രെയ്ലറില്‍ നിന്നും സൂചന നല്‍കിയത്. സമകാലിക ഇന്ത്യയിലെ മാധ്യമ ലോകത്തെ അടിസ്ഥാനമാക്കിയാണ് നാരദന്‍ ഒരുക്കിയിരിക്കുന്നത്. ട്രെയ്ലറില്‍ ഇത് അമേരിക്കയോ യൂറോപ്പോ അല്ല ഭാരതമാണ് എന്ന ടൊവിനോയുടെ ഡയലോഗ് ഏറെ കയ്യടി നേടിയിരുന്നു.
ടൊവിനോ ചിത്രത്തില്‍ ഡബിള്‍ റോള്‍ ആണോ ചെയ്യുന്നത് എന്ന സംശയമെല്ലാം ഉയര്‍ന്നിരുന്നു. മിന്നല്‍മുരളിക്ക് ശേഷം ടൊവിനോയുടെ റിലീസ് ചെയ്യാനിരിക്കുന്ന ചിത്രമെന്ന നിലയിലും സാറാസിന് ശേഷം വരുന്ന അന്ന ബെന്നിന്റെ ചിത്രം എന്നീ നിലകളിലെല്ലാം നാരദന്റെ റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.
ഇന്ദ്രന്‍സ്, രണ്‍ജി പണിക്കര്‍, ഷറഫുദ്ദീന്‍, രാജേഷ് മാധവന്‍, നവാസ് വള്ളിക്കുന്ന്, വിജയ രാഘവന്‍, ജോയ് മാത്യൂ, രഘുനാഥ് പാലേരി, ജയരാജ് വാര്യര്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇവര്‍ക്ക് പുറമേ പുതുമുഖങ്ങളും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. സന്തോഷ് കുരുവിളയും ആഷിഖ് അബുവും റിമ കല്ലിങ്കലും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.
ജാഫര്‍ സാദിഖ് ആണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. സൈജു ശ്രീധരനാണ് എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത്. സംഗീത സംവിധാനം ഡി.ജെ ശേഖര്‍ മേനോനും ഒര്‍ജിനല്‍ സൗണ്ട് ട്രാക്ക് നേഹയും യാക്‌സണ്‍ പെരേരയുമാണ് ഒരുക്കിയിരിക്കുന്നത്. ചിത്രം ജനുവരി 27ന് തിയേറ്ററുകളിലെത്തും. വേള്‍ഡ് വൈഡ് റിലീസായാണ് ചിത്രം എത്തുന്നത്.