തെന്നിന്ത്യന്‍ താരങ്ങളായ സാമന്തയും നാഗചൈതന്യയും കഴിഞ്ഞ വര്‍ഷം ഒക്ടോബറിലാണ് തങ്ങള്‍ വിവാഹ മോചിതരാകുന്നുവെന്ന് അറിയിച്ചത്. ഏറെ നാളത്തെ അഭ്യൂഹങ്ങള്‍ക്കൊടുവിലായിരുന്നു താരങ്ങള്‍ ഇക്കാര്യം അറിയിച്ചത്. സംഭവത്തിന് പിന്നാലെ നിരവധി വിമര്‍ശനങ്ങളും സാമന്ത നേരിടേണ്ടിവന്നിരുന്നു. ഇപ്പോഴിതാ ഇരുവരുടേയും വിവാഹമോചനത്തോട് പ്രതികരിരിച്ചിരിക്കുകയാണ്.
നാഗചൈതന്യയുടെ പിതാവും നടനുമായ നാഗാര്‍ജുന. സാമന്തയാണ് ആദ്യം വിവാഹമോചനം ആവശ്യപ്പെട്ടതെന്ന് നാഗാര്‍ജുന പറയുന്നു. ഒരു അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തല്‍. 2021 ല്‍ പുതുവത്സരം ആഘോഷിച്ചത് സാമന്തയും നാഗചൈതന്യയും ഒരുമിച്ചായിരുന്നു. സാമന്തയാണ് ആദ്യം വിവാഹമോചനം ആവശ്യപ്പെട്ടതെന്നും നാഗാര്‍ജുന പറയുന്നു.
‘നാഗ ചൈതന്യ സാമന്തയുടെ തീരുമാനം അംഗീകരിക്കുകയായിരുന്നു. പക്ഷേ അവന് എന്നെക്കുറിച്ചും കുടുംബത്തെക്കുറിച്ചും വളരെയധികം ആശങ്കാകുലനായിരുന്നു, ഞാന്‍ എന്ത് വിചാരിക്കും, കുടുംബത്തിന്റെ പ്രശസ്തിയ്ക്ക് ഇതുകാരണം കോട്ടം സംഭവിക്കില്ലേ തുടങ്ങിയ കാര്യങ്ങളെല്ലാം അവനെ അലട്ടിയിരുന്നു. ഞാന്‍ വിഷമിക്കുമെന്ന് കരുതി അവന് എന്നെ ആശ്വസിപ്പിച്ചു.
നാല് വര്‍ഷം ഒരുമിച്ച് ജീവിച്ചവരാണവര്‍. നല്ല അടുപ്പമായിരുന്നുഇരുവരും തമ്മില്‍. അങ്ങനെ ഒരു പ്രശ്നവും അവര്‍ക്കിടയില്‍ ഉണ്ടായിട്ടില്ല. എങ്ങനെ ഈ തീരുമാനത്തിലേക്ക് വന്നുവെന്ന് എനിക്കറിയില്ല. നാഗാര്‍ജുന വ്യക്തമാക്കി.
2018ല്‍ ആയിരുന്നു ഇരുവരുടേയും വിവാഹം. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 2നാണ് ഇുവരും വിവാഹമോചിതരാവുകയാണെന്ന് സോഷ്യല്‍ മീഡിയയിലൂടെ കുറിപ്പ് പങ്കുവെച്ച് അറിയിച്ചത്. ഒരുപാട് ആലോചനകള്‍ക്കു ശേഷമാണ് വിവാഹമോചനമെന്ന തീരുമാനത്തില്‍ എത്തിയതെന്നും തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും സാമന്തയും നാഗ ചൈതന്യയും നേരത്തേ അഭ്യര്‍ഥിച്ചിരുന്നു.
അതേസമയം കഴിഞ്ഞ കുറച്ച് ദിവസം മുന്‍പ് സാമന്ത സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ചിരുന്ന വിവാഹമോചനക്കുറിപ്പ് പിന്‍വലിച്ചിരുന്നു. ഇതും ആരാധകര്‍ക്കിടയില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു.