പൊട്ടിച്ചിരിയുടെ മാലപ്പടക്കവുമായി കട്ടപ്പനയിലെ ഋതിക് റോഷന്‍ എത്തുന്നു . നാദിര്‍ഷ വീണ്ടും സംവിധായകനാകുന്ന ചിത്രം ദിലീപ് നിര്‍മ്മിക്കും

അമര്‍ അക്ബര്‍ അന്തോണി എന്ന വിജയ ചിത്രത്തിന് പിന്നാലെ നാദിര്‍ഷ വീണ്ടും സംവിധായകന്റെ കുപ്പായമണിയുകയാണ് , എന്നാല്‍  ഇത്തവണ പുതുമുഖങ്ങളെ അണിനിരത്തിയാണ് ചിത്രമൊരുക്കുന്നത് ,   അമര്‍ അക്ബര്‍ ആന്റണിയിലെ തിരക്കഥാകൃത്തുക്കളിലൊരാളായ വിഷ്ണു ഉണ്ണികൃഷ്ണനാണ് നായകന്‍. വിഷ്ണു  അമര്‍ അക്ബരിലും ചെറിയ വേഷം കൈകാര്യം ചെയ്തിരുന്നു.

dil;eep

അടുത്ത സുഹൃത്തുക്കളിലൊരാളായ ദിലീപുമൊത്തുള്ള ഒരു ചിത്രത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പ് നീളുമെങ്കിലും ചിത്രത്തിന്റെ നിര്‍മ്മാതാക്കളിലോരാളായി ദിലീപുമുണ്ട് നാദിര്ഷായ്ക്കൊപ്പം ഇത്തവണ . പേരില്‍ തന്നെ ചിരി പടര്‍ത്തുന്ന ചിത്രം ഇവരുടെ കൂട്ടുകെട്ടിലെ മറ്റൊരു വിജയമാകട്ടെ എന്ന് പ്രതീക്ഷിക്കാം .

ബിബിന്‍ ജോര്‍ജ്ജ് ,വിഷ്ണു ഉണ്ണികൃഷ്ണന്‍ എന്നിവരാണ് തിരക്കഥ.

ഒരു കൊച്ചു കാര്യം….ഇത് അവകാശവാദങ്ങള്‍ യാതൊന്നുമില്ലാതെ, ഏറെ പ്രതീക്ഷയോടെ ഞങ്ങള്‍ അമര്‍,അക്ബര്‍,അന്തോണി ടീം ഒരുക്കുന്ന ഒരു കൊച്ചു തമാശ സിനിമ. എഴുത്ത് കഴിഞ്ഞു . ദൈവംഅനുഗ്രഹിച്ചാല്‍ ഷൂട്ടിങ്ങ് ചിങ്ങം1 ന് .കഥയാണ് ഈ ചിത്രത്തിലെ പ്രധാനതാരം. ആയതിനാല്‍ കഥാകൃത്തുക്കളില്‍ ഒരാളെ നായകനാക്കുന്നു…അനുഗ്രഹിക്കണം ഇങ്ങനെ തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് നാദിര്‍ഷ പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചത്.