അരുണ്‍ രാജ് സംവിധാനവും ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്ന ‘മുട്ടുവിന്‍ തുറക്കപ്പെടും’ എന്ന ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തുവിട്ടു. ജിതിന്‍ രവി, പ്രീതി രാജേന്ദ്രന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ നടന്‍ ഷൈന്‍ ടോം ചാക്കോയാണ് റിലീസ് ചെയ്തത്.
സംവിധായകന്‍ അരുണ്‍ രാജ്, നായിക പ്രീതി രാജേന്ദ്രന്‍, കൊച്ചുമോന്‍, പ്രൊഡ്യൂസര്‍മാരായ മെല്‍വിന്‍ കോലോത്ത്, ആന്റണി ഷാരോണ്‍, ബാബു മുള്ളന്‍ ചിറ, ഡോക്ടര്‍ അലക്‌സ് ഷാരോണ്‍ ബാബു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തിരുന്നു. ആല്‍ബി ഫിലിംസിന്റെ ബാനറില്‍ മെല്‍വിന്‍ കോലോത്ത് ആന്റണീ, ഷാരോണ്‍ പുത്തന്‍പുരയ്ക്കല്‍, ബാബു മുള്ളന്‍ ചിറ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
കഥ തിരക്കഥ സംഭാഷണം മനോജ് ചക്രപാണി, ബിനോജ് ചക്രപാണി എന്നിവരുടേതാണ്. ചെമ്പില്‍ അശോകന്‍, ഇടവേള ബാബു, വിനോദ് സാഗര്‍, ഉല്ലാസ് പന്തളം, ചിത്ര, സേതുലക്ഷ്മി എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. ജനുവരി അവസാനം ‘മുട്ടുവിന്‍ തുറക്കപ്പെടും’ തിയെറ്ററുകളിലെത്തും.
എഡിറ്റര്‍- റിസാല്‍ ജൈനി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- അനുകുട്ടന്‍, കല-അയ്യപ്പന്‍, മേക്കപ്പ്- സുനില്‍ നാട്ടക്കല്‍, വസ്ത്രാലങ്കാരം- അനീഷ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ഡിനു, സത്യന്‍, സൗണ്ട് ഡിസൈന്‍- ഏരീസ് വിസ്മയ മാക്‌സ്, കളറിസ്റ്റ്- വിഷ്ണു പുതിയറ,പ്രൊഡക്ഷന്‍ മാനേജര്‍- നിയാസ്.