ഞെട്ടാന്‍ റെഡി ആയിക്കോളൂ . . . ; പുലി മുരുകന്‍ റിലീസ് ചെയ്യുന്നത് 3000 തിയേട്ടറുകളില്‍

മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ട ചിത്രമായ പുലി മുരുകന്‍ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍ . മലയാളത്തിലെ ഏറ്റവും നിര്‍മ്മാണച്ചിലവ് കൂടിയ ചിത്രമെന്ന ഖ്യാതിയോടെ ചിത്രീകരണം പൂര്‍ത്തിയാക്കിയ പുലി മുരുകന്‍ റിലീസിന് മുന്പ് തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു . എന്നാല്‍ സിനിമ പ്രേമികള്‍ക്ക് ആവേശം തരുന്ന വാര്ത്തയുമായാണ് പുലി മുരുകന്‍ ടീം വീണ്ടുമെത്തുന്നത് . മൂവായിരത്തോളം തിയേറ്ററുകളില്‍ പുലി മുരുകന്‍ റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുന്നത് . ഇത് സംഭവിച്ചാല്‍ തെന്നിന്ത്യന്‍ സിനിമയില്‍ എസ് എസ് രാജമൌലി , ശങ്കര്‍ ചിത്രങ്ങലോഴിച്ച് ഏറ്റവും കൂടുതല്‍ തിയേറ്ററില്‍ റിലീസ് ചെയ്യുന്ന ചിത്രമെന്ന വിശേഷണം പുലി മുരുകന്‍ സ്വന്തമാക്കും .
south11
ജയറാം നായകനായ ബിഗ്‌ ബജറ്റ് ചിത്രമായ ആട് പുലിയാട്ടവും ഏതാണ്ട് 600 ഓളം തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ തീരുമാനമായി . 27 കോടി ചിലവില്‍ നിര്‍മ്മിച്ച പഴശ്ശിരാജയായിരുന്നു നിലവിലെ മലയാളത്തിലെ ഏറ്റവും നിര്‍മ്മാണചിലവ് കൂടിയ ചിത്രം . എന്നാല്‍ വിജയകരമായി പ്രദര്‍ശനം നടത്തിയിട്ടും ചിത്രത്തിന്റെ വിതരണക്കാര്‍ക്ക് ലാഭം നേടുവാന്‍ സാധിച്ചിരുന്നില്ല . ഈ അവസ്ഥ ഒഴിവാക്കാനാണ് പുലി മുരുകനും ആട് പുലിയാട്ടവും കൂടുതല്‍ തിയേറ്ററില്‍ റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത് . പുലി മുരുകന്റെ റിലീസോടെ കേരളത്തിന്‌ പുറത്ത് മലയാള സിനിമയ്ക്കുള്ള സ്വീകാര്യത വര്‍ധിക്കുമെന്നാണ് സിനിമാക്കാരുടെ പ്രതീക്ഷ . വിദേശ രാജ്യങ്ങളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രത്തിന്റെ ഗ്രാഫിക്സ് വര്‍ക്കുകള്‍ പൂര്‍ത്തിയാക്കിയ ശേഷം റിലീസിംഗ് തിയതി പ്രഖ്യാപിക്കും . മോഹന്‍ലാലിന്റെ മറ്റൊരു മാസ്സ് വേഷത്തിനായി ആരാധകരും ഏറെ നാളായി കാത്തിരിപ്പിലാണ് .