ഏറെ നാളായുള്ള കാത്തിരിപ്പിനോടുവിൽ മോഹൻ ലാൽ നായകനാവുന്ന ആക്ഷൻ ഡ്രാമ ചിത്രം ആറാട്ടിന്റെ ടീസർ മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പുറത്തുവിട്ടു.
വളരെ അധികം മാസ്സ് സീനുകളുമായി ആരാധകർക്ക് ആഘോഷമാക്കുവാനായുള്ള ചിത്രമായിരിക്കും ആറാട്ട് എന്നാണ് ചിത്രത്തിന്റെ ടീസർ നൽകുന്ന സൂചനകൾ
വില്ലൻ എന്ന ചിത്രത്തിന് ശേഷം മോഹൻലാലും, ബി ഉണ്ണികൃഷ്ണനും വീണ്ടുമൊരിക്കൽ കൂടി ഒന്നിക്കുന്ന ചിത്രമാണ് ആറാട്ട്, നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മോഹൻലാലിനൊപ്പം ശ്രദ്ധ ശ്രീനാഥ്,മാളവിക മേനോൻ,നേഹ സക്സേന,രചന നാരായണൻകുട്ടി ,വിജയരാഘവൻ,സിദ്ദിഖ്,സായികുമാർ,ഇന്ദ്രൻസ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിന്റെ ഭാഗമാവുന്നുണ്ട്.24വർ ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം സംഗീത ലോകത്തെ ഇതിഹാസം എ ആർ റഹ്മാനും, മോഹൻലാലും ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടെ ചിത്രത്തിനുണ്ട് ഒരു ഗാനത്തിന്റെ സംഗീതം നിർവഹിക്കുന്നതിനൊപ്പം റഹ്മാൻ സ്ക്രീനിലും പ്രത്യക്ഷപ്പെടുന്നുണ്ടെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.
ഉദയകൃഷ്ണ കഥ തിരക്കഥയൊരുക്കി ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം ആർ ഡി ഇല്ല്യൂമിനേഷൻസ്,ഹിപ്പോ പപ്രൈം മോഷൻ പിക്‌ചേഴ്‌സ്,മൂവി പേ മീഡിയ എന്നിവയുടെ ബാനറിൽ സജീഷ് മഞ്ചേരി ബി ഉണ്ണികൃഷ്ണൻ എന്നിവർ ചേർന്നാണ് നിർമിച്ചിരിക്കുന്നത് .
വിജയ് ഉലഘനാഥ ചായഗ്രഹണം നിർവഹിച്ച ചിത്രത്തിന്റ ചിത്ര സംയോജനം നിർവഹിച്ചിരിക്കുന്നത് ഷമീർ മുഹമ്മദാണ്.
സംഗീതം -രാഹുൽ രാജ്, ആർട്ട് ഡയരക്ടർ -ഷാജി നടുവിൽ, വിഷ്വൽ എഫക്ട് -ഗൗതം ചക്രവർത്തി
ആർ ടി ഇല്ലുമിനേഷൻ വിതരണത്തിനെതിക്കുന്ന ചിത്രം ഓണത്തിന് റിലീസിനെത്തിയേക്കും.മെയ് 13 നു തിയേറ്ററുകളിലെത്തുന്ന മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുക്കിയ ബ്രഹ്മണ്ട ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹമാണ് മോഹൻ ലാലിന്റേതായി റിലീസ് കാത്തിരിക്കുന്ന പുതിയ ചിത്രം.