മൊട്ടയടിച്ച് കിടിലന്‍ ലുക്കില്‍ മോഹന്‍ലാല്‍ ; ബറോസ് സെറ്റില്‍ നിന്നുള്ള വീഡിയോ വൈറല്‍

ടന്‍ മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ബറോസ്’. കുറച്ച് ദിവസം മുന്‍പ് പുറത്തുവിട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏറെ ശ്രദ്ധ നേടിയിരുന്നു. വെസ്റ്റേണ്‍ ശൈലിയിലുള്ള വസ്ത്രധാരണത്തിനൊപ്പം തല മൊട്ടയടിച്ച് താടി വളര്‍ത്തിയ ലുക്കിലായിരുന്നു ചിത്രത്തില്‍. ഇപ്പോഴിതാ ‘ബറോസ്’ സെറ്റില്‍ നിന്നുള്ള വിഡിയോയിലും മൊട്ടയടിച്ച ഗറ്റപ്പിലാണ് മോഹന്‍ലാലിനെ കാണാനാകുക. വീഡിയോ ഇതിനോടകം തന്നെ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

https://www.facebook.com/100004401006882/videos/454865946041231/

കോവിഡ് രണ്ടാം തരംഗത്തെത്തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്ന ചിത്രത്തിന്റെ ചിത്രീകരണം പുനരാരംഭിച്ചിരുന്നു. നാനൂറു വര്‍ഷം പ്രായമുള്ള ബാറോസ് എന്ന നിധിസൂക്ഷിക്കുന്ന ഭൂതത്തിന്റെ വേഷമാണ് മോഹന്‍ലാല്‍ ചെയ്യുന്നത്. ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തിലെത്തുന്നത് മായ എന്ന പെണ്‍കുട്ടിയാണ്. സ്‌പെയിന്‍, അമേരിക്ക, ഘാന, പോര്‍ട്ടുഗല്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ഈ ചിത്രത്തിലെ താരങ്ങളില്‍ കൂടുതല്‍ പേരും. മിന്നല്‍ മുരളിയിലെ സൂപ്പര്‍ വില്ലന്‍ ആയി തകര്‍ത്താടിയ ഗുരു സോമസുന്ദരവും ഈ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ മോഹന്‍ലാലിന് രണ്ട് ഗെറ്റപ്പുകളുണ്ട്.

ജിജോ പുന്നൂസ് ആണ് തിരക്കഥാകൃത്ത്. ചിത്രത്തില്‍ പൃഥ്വിരാജ് സുകുമാരന്‍, പ്രതാപ് പോത്തന്‍ എന്നിവര്‍ വേഷമിടുന്നുണ്ട്. വിദേശ നടി പാസ് വേഗ ചിത്രത്തിന്റെ ഭാഗമാണ്. ബാറോസ്: ഗാര്‍ഡിയന്‍ ഓഫ് ഡി’ഗാമാസ് ട്രെഷര്‍ എന്ന പേരിലെ നോവല്‍ അടിസ്ഥാനമാക്കിയാണ് ജിജോ പുന്നൂസ് തിരക്കഥയൊരുക്കുന്നത്. ഗോവയും പോര്‍ച്ചുഗലുമാണ് പ്രധാന ലൊക്കേഷനുകള്‍.

ചിത്രത്തില്‍ നിന്ന് പൃഥ്വിരാജ് പിന്മാറിയെന്ന വാര്‍ത്തകള്‍ പുറത്തു വന്നിരുന്നു. എന്നാല്‍ അക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. കേരളത്തിലും ഗോവയിലുമായി പല ദിവസങ്ങളില്‍ കൊവിഡ് രണ്ടാം തരംഗത്തിന് മുന്‍പ് ചിത്രീകരണം നടന്നിരുന്നു. എന്നാല്‍ ചെയ്തത് മുഴുവന്‍ ഉപേക്ഷിക്കേണ്ടി വരുമെന്ന് മരക്കര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ പ്രമോഷനിടെ മോഹന്‍ലാല്‍ പറയുകയുണ്ടായി. താരനിരയില്‍ ചില മാറ്റങ്ങള്‍ വന്നതിനാല്‍ ആദ്യം മുതലാണ് ചിത്രം ആരംഭിക്കുന്നത്.

Leave a Comment