മലയാളികളുടെ സ്വകാര്യ അഹങ്കാരം മോഹൻലാൽ ഇനി സംവിധാന രംഗത്തേക്ക്… !!!

മലയാളികളുടെ സൂപ്പര്‍ ഹീറോ മോഹൻലാൽ സംവിധായകനാകുന്നു എന്ന വാര്‍ത്ത വന്നതോതു കൂടി ആരാധകരും,സിനിമാപ്രേമികളും വളരെ ആകാംഷയിൽ ആണിപ്പോൾ .മലയാളിയുടെ നടനവിസ്മയം മോഹൻലാൽ അദ്ദേഹത്തിന്റെ ഇത്ര വർഷത്തിന്റെ സിനിമ അനുഭവം മാത്രം മതി ആ സിനിമ ഒരു നാഴിക കല്ല് ആവാൻ , ലാലേട്ടൻ തന്റെ ബ്ലോഗിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്നലെ പുറത്ത് വിട്ട ബ്ലോഗിൽ തൻ്റെ ചിത്രത്തെയും ചിത്രത്തിൻ്റെ കാഴ്ചപ്പാടിനെയും പറ്റി വിശദമായി പരാമർശിക്കുന്നു .
പൃഥ്വിരാജ് സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ലൂസിഫറിൻ്റെ വിജയാഘോഷത്തിൻ്റെ ആരവം നാടെങ്ങും അലയടിക്കുന്നതിനിടെയാണ് മോഹൻലാൽ എന്ന അതുല്യ പ്രതിഭയുടെ ആരാധകര്‍ക്ക് ഇരട്ടി മധുരമായി താരം സംവിധാനം ചെയ്യാൻ ഒരുങ്ങുന്നെന്ന വാര്‍ത്ത പുറത്ത് വിട്ടത്. കഴിഞ്ഞ ദിവസം താരം എഴുതിയ ബ്ലോഗിലാണ് താരത്തിൻ്റെ പുതിയ വേഷപ്പകര്‍ച്ചയെ പറ്റി വ്യക്തമാക്കിയത്.
ഈ വാര്‍ത്ത കേട്ടതോടെ മഞ്ജു വാര്യരും പൃഥ്വിരാജും അജു വര്‍ഗ്ഗീസും അടക്കമുള്ള പല താരങ്ങളും ആവേശം വെളിപ്പെടുത്തി രംഗത്തെത്തിയിരുന്നു. “ചാൻസ് ചോദിക്കാൻ അടുത്ത അമ്മ എക്സിക്യൂട്ടീവ് മീറ്റിംഗിന് എന്തായാലും പോവണം” എന്നായിരുന്നു മനോരമ ചാനലിലെ വിവേക് മുഴക്കുന്നിന്റെ മോഹൻലാൽ സംവിധായകൻ ആവുന്നു എന്ന എഫ് ബി പോസ്റ്റിൽ അജു വർഗീസ് വർഗീസ് ഇട്ട കമന്റ് .
അതിനു പിന്നാലെയാണ് ഈ വിഷയത്തിൽ തൻ്റെ ആകാംക്ഷ വ്യക്തമാക്കിക്കൊണ്ട് മോഹൻലാൽ ചിത്രമായ ഒടിയൻ്റെ സംവിധായകൻ വി എ ശ്രീകുമാര്‍ മേനോനും രംഗത്തെത്തിയിരിക്കുന്നത്.
സംവിധായകരുടെ ഉള്ളിലെന്തെന്ന് അദ്ദേഹത്തിന് നോട്ടം കൊണ്ട് തിരിച്ചറിയാനുള്ള അത്ഭുത ശേഷിയുണ്ടെന്നു തോന്നിയിട്ടുണ്ടെന്നും അങ്ങനെയുള്ള… എല്ലാ സംവിധായകരേയും അതിശയിപ്പിച്ച മോഹന്‍ലാല്‍ സംവിധായകനാകുന്നു എന്നത് ഭയങ്കര കൗതുകമാണെന്നും വി എ ശ്രീകുമാര്‍ മേനോൻ കുറിച്ചു.
വിഎ ശ്രീകുമാര്‍ മേനോൻ്റെ ഫേസ്ബുക്ക് കുറിപ്പിൻ്റെ പൂര്‍ണ രൂപം കാണാംലാലേട്ടന്‍- നാന്നൂറിലേറെ സിനിമകളിലൂടെ ഇരുന്നൂറിലേറെ സംവിധായകരുടെ മനസറിഞ്ഞ മഹാനടന്‍. സംവിധായകരുടെ ഉള്ളിലെന്തെന്ന് അദ്ദേഹത്തിന് നോട്ടം കൊണ്ട് തിരിച്ചറിയാനുള്ള അത്ഭുതശേഷിയുണ്ടെന്നു തോന്നിയിട്ടുണ്ട്. അങ്ങനെയുള്ള… എല്ലാ സംവിധായകരേയും അതിശയിപ്പിച്ച മോഹന്‍ലാല്‍ സംവിധായകനാകുന്നു! അതൊരു ഭയങ്കര കൗതുകമാണ്.
ആ കംപ്ലീറ്റ് ആക്ടർ സംവിധായകനാകുമ്പോള്‍, അദ്ദേഹത്തിന്റെ നടീനടന്മാരെ എങ്ങനെ അഭിനയിപ്പിച്ചെടുക്കും എന്നുള്ളത് എത്രമാത്രം ജിജ്ഞാസ ഉയര്‍ത്തുന്നതാണ്. അത് അതീന്ദ്രിയമായ ഒരു തലത്തിലാകും സംഭവിക്കുകയെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിന്റെ രസതന്ത്രം അനിര്‍വചനീയമാണ്- നമ്മളെ മാന്ത്രിക പരവതാനിയേറ്റുന്ന ‘ബറോസ്’ എത്രമാത്രം ആകാംഷയാണ് ഉയർത്തുന്നത്!
ബറോസ് ഒരു ക്ലാസിക് ആവുമെന്ന് വിശ്വസിക്കുന്നു. എപ്പോഴേ സംവിധായകൻ ആകുമായിരുന്ന ലാലേട്ടൻ… ഇത് എനിക്ക് ചെയ്യണം എന്ന ആഗ്രഹം ഈ കഥ ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ, അത് എത്ര മനോഹരമായിരിക്കും എന്ന് ഊഹിക്കാമല്ലോ…