നട്ടുച്ചയ്ക്ക് മിന്നല്‍ മുരളി എത്തുന്നു ; നെറ്റ്ഫ്‌ലിക്‌സിലെ റിലീസിംഗ് ടൈം പങ്കുവെച്ച് ടൊവീനോ തോമസ്

ടൊവിനോ തോമസിനെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്യുന്ന സൂപ്പര്‍ഹീറോ ചിത്രമാണ് ‘മിന്നല്‍ മുരളി. പ്രക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണിത്. മിന്നല്‍ മുരളിയുടെ ആദ്യ ട്രെയ്‌ലറിന് തന്നെ ഏറ്റവും അധികം ലൈക്ക് ലഭിച്ച ട്രെയ്‌ലര്‍ എന്ന റെക്കോര്‍ഡ് നേടിയിരുന്നു. ഒരു കോടിയിലേറെ ആളുകളാണ് ട്രെയ്‌ലര്‍ ഇതുവരെ കണ്ടിരിക്കുന്നത്.

ഇപ്പോഴിതാ ഡിസംബര്‍ 24ന് മിന്നല്‍ മുരളി പ്രേക്ഷകരിലേക്ക് എത്തും. റിലീസ് ഡേറ്റ് പ്രഖ്യാപിച്ചെങ്കിലും നെറ്റ്ഫ്‌ളിക്ക്‌സില്‍ റിലീസ് ചെയ്യുന്ന സമയം വ്യക്തമാക്കിയിരുന്നില്ല. ഇപ്പോഴിതാ ടൊവിനോ റിലീസ് ചെയ്യുന്ന സമയം തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ആരാധകരോട് പങ്കുവെച്ചിരിക്കുകയാണ്. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30നാണ് ചിത്രം നെറ്റ്ഫ്‌ളിക്ക്‌സില്‍ റിലീസ് ചെയ്യുന്നത്.

ഗോദക്ക് ശേഷം ടോവിനോ തോമസ് – ബേസില്‍ ജോസഫ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. കഴിഞ്ഞ ദിവസം വേള്‍ഡ് പ്രീമിയറില്‍ നടന്നിരുന്നു. ജിയോ മാമി മുംബൈ ഫിലിം ഫെസറ്റിവലിനോടനുബന്ധിച്ചായിരുന്നു പ്രത്യേക പ്രദര്‍ശനം നടത്തിയത്. സിനിമ കണ്ടിറങ്ങിയ ആസ്വാദകരില്‍ മികച്ച പ്രതികരണമായിരുന്നു ചിത്രത്തിന് ലഭിച്ചത്.
ക്ലൈമാക്സ് ഫൈറ്റ് അത്യുഗ്രനെന്നും മറ്റൊരു ഇന്ത്യന്‍ സിനിമയിലും ഇത് കണ്ടിട്ടില്ലെന്നുമെല്ലാമാണ് പ്രേക്ഷകര്‍ അഭിപ്രായപ്പെടുന്നത്.

ഇടിമിന്നലേറ്റ് അസാധാരണ ശക്തി കൈവരിക്കുന്ന ജയ്സണ്‍ എന്ന യുവാവിന്റെ കഥയാണ് ‘മിന്നല്‍ മുരളി’ പറയുന്നത്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോളാണ് ചിത്രം നിര്‍മിക്കുന്നത്. സമീര്‍ താഹിര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ആക്ഷന്‍ ഡയറക്ടര്‍ വ്ളാദ് റിംബര്‍ഗ് ആണ്. നെറ്റ്ഫ്ളിക്സിന്റെ ക്രിസ്മസ് റിലീസാണ് ‘മിന്നല്‍ മുരളി’.

Leave a Comment