‘കുഗ്രാമമേ കണ്ടോളൂ ‘. . . ടൊവിനോ തോമസിന്റെ മിന്നല്‍ മുരളിയിലെ ഇന്‍ട്രോ ഗാനം കാണാം

ടൊവിനോ തോമസിന്റെ ചിത്രം ‘മിന്നല്‍ മുരളി’ സിനിമാ പ്രേമികളില്‍ ഉണ്ടാക്കിയ ആവേശം ഇപ്പോഴും തീര്‍ന്നിട്ടില്ല. ടൊവിനൊ തോമസ് ചിത്രം ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയിരിക്കുന്നു. ന്യൂയോര്‍ക്ക് ടൈംസിന്റെ മികച്ച 5 സിനിമകളുടെ പട്ടികയില്‍് മിന്നല്‍ മുരളിയും എത്തിയിരുന്നു. ഇപ്പോഴിതാ മിന്നല്‍ മുരളിയിലെ പുതിയ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.

‘കുഗ്രാമമേ’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ ആണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിലെ ഇന്‍ട്രൊഡക്ഷന്‍ മുതല്‍ മിന്നലേല്‍ക്കുന്നതുവരെയുള്ള രംഗങ്ങളാണ് ഗാനത്തില്‍ കാണാന്‍ സാധിക്കുക. സുശിന്‍ ശ്യാമാണ് ചിത്രത്തിന്റ സംഗീത സംവിധായകന്‍. മനു മഞ്ജിത് ചിത്രത്തിന്റെ ഗാനരചന നിര്‍വിച്ചിരിക്കുന്നു.

കുറുക്കന്‍മല എന്ന കൊച്ചു ഗ്രാമത്തിലെ ജെയ്സണ്‍ എന്ന ചെറുപ്പക്കാരനെ ഒരു രാത്രി അപ്രതീക്ഷിതമായി മിന്നലേല്‍ക്കുന്നു. തുടര്‍ന്ന് അവന്‍ പോലും അറിയാതെ സൂപ്പര്‍ പവറുകള്‍ അവന് ലഭിക്കുന്നു. തുടര്‍ന്ന് ആ ഗ്രാമത്തില്‍ നടക്കുന്ന സംഭവങ്ങളാണ് മിന്നല്‍ മുരളിയില്‍ പറയുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന വാര്‍ത്ത ഏറെ ആവേശത്തോടെയാണ് പ്രേക്ഷകര്‍ ഏറ്റെടുത്തത്. രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ഏവരും.

ഗോദക്ക് ശേഷം ടൊവിനോ തോമസ് – ബേസില്‍ ജോസഫ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോളാണ് ചിത്രം നിര്‍മിച്ചത്. ഗുരു സോമസുന്ദരം, ഫെമിനി, അജു വര്‍ഗീസ്, ബൈജു, പി.ബാലചന്ദ്രന്‍, മാസ്റ്റര്‍ വസിഷ്ഠ്, ജൂഡ് ആന്റണി, ഹരിശ്രീ അശോകന്‍, ബിജുകുട്ടന്‍, മാമുക്കോയ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Leave a Comment