മലയാളത്തിന്റെ സൂപ്പര്‍ ഹീറോയുടെ മാസ്സ് ആക്ഷന്‍ രംഗം ; മിന്നല്‍ മുരളിയിലെ മേക്കിംങ് വീഡിയോ കാണാം

ടൊവിനോ തോമസ് നായകനായെത്തിയ ചിത്രം ‘മിന്നല്‍ മുരളി’ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ബേസില്‍ ജോസഫ് ഒരുക്കിയ ചിത്രത്തില്‍ ഗുരു സോമസുന്ദ്രം ആയിരുന്നു വില്ലനായെത്തിയത്. വലിയ അഭിനന്ദന പ്രവാഹമാണ് ഇദ്ദേഹത്തിന്റെ അഭിനയത്തിന് ലഭിക്കുന്നത്. തൊണ്ണൂറുകളുടെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ് ചിത്രത്തില്‍ നമുക്ക് കാണാന്‍ സാധിക്കുന്നത്.

കുറുക്കന്‍മല എന്ന കൊച്ചു ഗ്രാമത്തിലെ ജെയ്സണ്‍ എന്ന ചെറുപ്പക്കാരനെ ഒരു രാത്രി അപ്രതീക്ഷിതമായി മിന്നലേല്‍ക്കുന്നു. തുടര്‍ന്ന് അവന്‍ പോലും അറിയാതെ സൂപ്പര്‍ പവറുകള്‍ അവന് ലഭിക്കുന്നു. തുടര്‍ന്ന് ആ ഗ്രാമത്തില്‍ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തില്‍ പറയുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗവും വരുന്നുവെന്ന വാര്‍ത്തയില്‍ ഏറെ ആകാംഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

ഇപ്പോഴിതാ ചിത്രത്തിന്റെ ഒരു രംഗം ഷൂട്ട് ചെയ്തതിന്റെ മേക്കിംങ് വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. ഹോളിവുഡ് ആക്ഷന്‍ ഡയറക്ടര്‍ ആയ വ്‌ലാഡ് ആണ് ഈ ചിത്രത്തിന് വേണ്ടി ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയത്. ഗോദക്ക് ശേഷം ടൊവിനോ തോമസ് – ബേസില്‍ ജോസഫ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോളാണ് ചിത്രം നിര്‍മിച്ചത്.

ഗുരു സോമസുന്ദരം, ഫെമിനി, അജു വര്‍ഗീസ്, ബൈജു, പി.ബാലചന്ദ്രന്‍, മാസ്റ്റര്‍ വസിഷ്ഠ്, ജൂഡ് ആന്റണി, ഹരിശ്രീ അശോകന്‍, ബിജുകുട്ടന്‍, മാമുക്കോയ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം രചിച്ചത്. സമീര്‍ താഹിര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.

Leave a Comment