ടൊവിനോ തോമസ് നായകനായെത്തിയ ചിത്രം ‘മിന്നല്‍ മുരളി’ക്ക് മികച്ച പ്രതികരണമാണ് ലോകമെമ്പാടും ലഭിക്കുന്നത്. കുറുക്കന്മല എന്ന കൊച്ചു ഗ്രാമത്തിലെ ജെയ്സണ്‍ എന്ന ചെറുപ്പക്കാരനെ ഒരു രാത്രി അപ്രതീക്ഷിതമായി മിന്നലേല്‍ക്കുന്നു. തുടര്‍ന്ന് അവന് പോലും അറിയാതെ സൂപ്പര്‍ പവറുകള്‍ അവന് ലഭിക്കുന്നു. തുടര്‍ന്ന് ആ ഗ്രാമത്തില്‍ നടക്കുന്ന സംഭവങ്ങളാണ് ചിത്രത്തില്‍ പറയുന്നത്.
ഇപ്പോഴിതാ ചിത്രത്തിലെ ഒറു മേക്കിംങ് വീഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. നാട്ടുകാരുടെ രക്ഷകനായി മാറുന്ന ജെയ്സണ്‍ എന്ന ടൊവിനൊ തോമസിന്റെയും അളിയന് കഥാപാത്രമായ സിബി പോത്തനായെത്തുന്ന അജു വര്‍ഗീസിന്റെയും ഒരു രംഗത്തിന്റെ മേയ്ക്കിംഗ് വീഡിയോ വൈറലാവുന്നത്. ജെയ്സനാണ് മിന്നല്‍ മുരളിയെന്ന് ആദ്യമായി സംശയം പ്രകടിപ്പിക്കുന്ന ആളാണ് സിബി പോത്തന്.
‘മാറളിയാ’യെന്ന് ‘ജെയ്സണ്‍’ പറഞ്ഞത് കേട്ടതിന്റെ ഓര്‍മയിലാണ് സംശയിക്കുന്നത്. അത് ഉറപ്പിക്കാന്‍ വേണ്ടി ജെയ്സനെ പ്രകോപ്പിക്കുന്നതും തുടര്‍ന്ന് പോത്തനെ പൊക്കിയെടുത്ത് മാറ്റുന്നതുമായിരുന്നു മേ്കിംങ് വീഡിയോയില്‍ കാണുന്നത്. അജു വര്‍ഗീസ് ആണ് വീഡിയോ പുറത്തുവിട്ടിരിക്കുന്നത്.
‘അപ്പോള്‍ അവന് ആണ് ഇവന്…അപ്പനെ എടുത്തു എറിഞ്ഞിട്ടു, ഒന്ന് നോക്കാതെ പോകുന്ന ജോസ്മോനെ…. എടാ….’ എന്നാണ് വിഡിയോയുടെ അടിക്കുറിപ്പായി അജു കുറിച്ചത്. ഹരീഷ് ഉത്തമന്, ചിത്രത്തില്‍ അജുവിന്റെ മകളായി അഭിനയിച്ച കുട്ടി തെന്നല്‍, മുന്ന തുടങ്ങി നിരവധി താരങ്ങളാണ് വീഡിയോക്ക് താഴെ കമന്റുകളുമായി രംഗത്തെത്തിയിരിക്കുന്നത്.
ഹോളിവുഡ് ആക്ഷന്‍ ഡയറക്ടര്‍ ആയ വ്ലാഡ് ആണ് ഈ ചിത്രത്തിന് വേണ്ടി ആക്ഷന്‍ രംഗങ്ങള്‍ ഒരുക്കിയത്. ഗോദക്ക് ശേഷം ടൊവിനോ തോമസ് – ബേസില്‍ ജോസഫ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറില്‍ സോഫിയ പോളാണ് ചിത്രം നിര്‍മിച്ചത്.
https://www.instagram.com/tv/CYWWmvjlpci/?utm_source=ig_web_copy_link
ഗുരു സോമസുന്ദരം, ഫെമിനി, അജു വര്‍ഗീസ്, ബൈജു, പി.ബാലചന്ദ്രന്, മാസ്റ്റര്‍ വസിഷ്ഠ്, ജൂഡ് ആന്റണി, ഹരിശ്രീ അശോകന്, ബിജുകുട്ടന്, മാമുക്കോയ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അരുണ്‍ അനിരുദ്ധന്, ജസ്റ്റിന് മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം രചിച്ചത്. സമീര്‍ താഹിര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.