‘മിന്നല്‍ മുരളി’യിലെ വില്ലന്‍ ഇനി മോഹന്‍ലാലിനൊപ്പം ; ഗുരു സോമസുന്ദരം ബറോസിലേക്ക്

ടൊവിനോയെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് മിന്നല്‍ മുരളി. ചിത്രം രണ്ട് ദിവസം മുന്‍പാണ് നെറ്റ്ഫ്‌ളിക്ക്‌സിലൂടെ റിലീസ് ചെയ്തത്. വളരെ മികച്ച് പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ചിത്രത്തിലെ അഭിനേതാക്കാള്‍ എല്ലാവരും തന്നെ കയ്യടി നേടികൊണ്ടിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ അഭിനന്ദനം ലഭിച്ച വില്ലന്‍ കഥാപാത്രമായ തമിഴ് നടന്‍ ഗുരു സോമസുന്ദരത്തിനാണ്.

ഇപ്പോഴിതാ ഗുരു സോമസുന്ദരം ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വലിയൊരു വെളിപ്പെടുത്തലാണ് നടത്തിയിരിക്കുന്നത്. താന്‍ മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തില്‍ ഒരു വേഷം ചെയ്യുന്നുണ്ടെന്നായിരുന്നു വെളിപ്പെടുത്തിയത്. ഒരാഴ്ച്ച മുന്‍പ് ലാലേട്ടന്‍ നേരിട്ട് തന്നെ വിളിച്ചുവെന്നും നമുക്കിനി കുറച്ചു നാള്‍ ഒരുമിച്ച് യാത്ര ചെയ്യാമെന്നുമായിരുന്നു ലാലേട്ടന്‍ തന്നോട് പറഞ്ഞതെന്ന് ഗുരു സോമസുന്ദരം പറയുന്നു. ലാലേട്ടന്‍ നായകനായ ഹിസ് ഹൈനെസ്സ് അബ്ദുള്ള, അങ്കിള്‍ ബണ്‍, നമ്പര്‍ 20 മദ്രാസ് മെയില്‍, ദൗത്യം തുടങ്ങി ഒട്ടേറെ ചിത്രങ്ങള്‍ താന്‍ പണ്ട് തീയേറ്ററില്‍ പോയി കണ്ടിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ മലയാളത്തില്‍ തന്റെ പ്രിയ താരം മോഹന്‍ലാല്‍ ആണെന്നും ഗുരു സോമസുന്ദരം പറയുന്നു.

അതേസമയം മോഹന്‍ലാല്‍ തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ ബറോസ് ചിത്രത്തിന്റെ പോസ്റ്റര്‍ പങ്കുവെച്ചിരുന്നു. സേതു ശിവാനന്ദനാണ് പോസ്റ്റര്‍ ഡിസൈന്‍ ചെയ്തിരിക്കുന്നത്. ജിജോ പുന്നൂസ് ആണ് തിരക്കഥാകൃത്ത്. ചിത്രത്തില്‍ പൃഥ്വിരാജ് സുകുമാരന്‍, പ്രതാപ് പോത്തന്‍ എന്നിവര്‍ വേഷമിടുന്നുണ്ട്. വിദേശ നടി പാസ് വേഗ ചിത്രത്തിന്റെ ഭാഗമാണ്. ബാറോസ്: ഗാര്‍ഡിയന്‍ ഓഫ് ഡി’ഗാമാസ് ട്രെഷര്‍ എന്ന പേരിലെ നോവല്‍ അടിസ്ഥാനമാക്കിയാണ് ജിജോ പുന്നൂസ് തിരക്കഥയൊരുക്കുന്നത്. ബാറോസ് എന്ന നിധിസൂക്ഷിക്കുന്ന ഭൂതത്തിന്റെ വേഷമാണ് മോഹന്‍ലാല്‍ ചെയ്യുന്നത്.

ത്യാഗരാജന്‍ കുമാരരാജയുടെ സംവിധാനത്തില്‍ 2010ല്‍ പുറത്തിറങ്ങിയ തമിഴ് ചിത്രം ‘ആരണ്യകാണ്ഡ’ത്തിലൂടെ നടനായി അരങ്ങേറിയ ഗുരു സോമസുന്ദരത്തിന്റെ ആദ്യ മലയാള ചിത്രം 2013ല്‍ പുറത്തെത്തിയ ആന്തോളജി ചിത്രമായ ‘5 സുന്ദരികള്‍’ ആയിരുന്നു. പിന്നീട് ആസിഫ് അലിക്കൊപ്പം ‘കോഹിനൂരി’ലും ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു.

Leave a Comment