മിന്നല്‍ മുരളിയുടെ പറക്കും ചലഞ്ച് ഏറ്റെടുത്ത് സുരാജ് വെഞ്ഞാറമൂട് ; ചിത്രങ്ങള്‍ വൈറല്‍

ടൊവിനോയെ നായകനാക്കി ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് മിന്നല്‍ മുരളി. ചിത്രം നെറ്റ്ഫ്‌ളിക്ക്‌സിലൂടെയാണ് റിലീസ് ചെയ്തത്. മലയാളത്തില്‍ നിന്നുള്ള ആദ്യത്തെ സൂപ്പര്‍ ഹീറോ ചിത്രമായ മിന്നല്‍ മുരളി ഇപ്പോള്‍ പാന്‍ ഇന്ത്യന്‍ ലെവലില്‍ മികച്ച പ്രതികരണമാണ് നേടുന്നത്. ചിത്രത്തിന്റെ രണ്ടാം ഭാഗം വരുമെന്നുള്ള കാര്യം മിന്നല്‍ മുരളിയുടെ നിര്‍മാതാവായ സോഫിയ പോളും സംവിധായകന്‍ ബേസില്‍ ജോസഫും പറഞ്ഞിരുന്നു. ആരാധകര്‍ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണിപ്പോള്‍.

കഴിഞ്ഞ ദിവസം ടൊവിനോ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള തയ്യാറെടുപ്പിലാണെന്ന് തോന്നിപ്പിക്കും വിധം ഒരു വീഡിയോ പുറത്തുവിട്ടിരുന്നു. ‘പറക്കാന്‍ പഠിക്കുന്നു. അടുത്ത മിഷനു വേണ്ടി പുതിയ പാഠങ്ങള്‍ പഠിക്കുന്ന മുരളി ‘ എന്ന ക്യാപ്ഷനോടെയാണ് വര്‍ക്കൗട്ട് വിഡിയോ പങ്കുവെച്ചിരിക്കുന്നത്. പുഷ് അപ് പൊസിഷനില്‍ നിന്ന് പറന്നുയര്‍ന്നു ചാടുന്ന ടോവിനോയെ ആണ് ആ വീഡിയോയില്‍ നമ്മുക്ക് കാണാന്‍ സാധിക്കുക.

ഇപ്പോഴിതാ ടൊവിനോ പങ്കുവെച്ച പറക്കും ചലഞ്ച് ഏറ്റെടുത്ത് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ സുരാജ് വെഞ്ഞാറമൂട്. ടൊവിനോ തോമസ് പങ്കു വെച്ച വീഡിയോയിലെ പോലെ, പുഷ് അപ് പൊസിഷനില്‍ നിന്ന് പറന്നുയര്‍ന്നു ചാടുന്ന തന്റെ ചിത്രമാണ് സുരാജ് വെഞ്ഞാറമ്മൂട് ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് വഴി പങ്കു വെച്ചിരിക്കുന്നത്. ചലഞ്ച് സ്വീകരിച്ചു എന്ന് വ്യക്തമാക്കിയാണ് സുരാജ് വെഞ്ഞാറമൂട് ടൊവിനെ അനുകരിച്ച് ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.

ഇടിമിന്നലേറ്റ് അസാധാരണ ശക്തി കൈവരിക്കുന്ന ജയ്‌സണ്‍ എന്ന യുവാവിന്റെ കഥയാണ് ‘മിന്നല്‍ മുരളി’ പറയുന്നത്. തൊണ്ണൂറുകളാണ് സിനിമയുടെ പശ്ചാത്തലം. ഗോദക്ക് ശേഷം ടൊവിനോ തോമസ് – ബേസില്‍ ജോസഫ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോളാണ് ചിത്രം നിര്‍മിച്ചത്.

https://www.instagram.com/p/CYF-DNqvnnl/?utm_source=ig_web_copy_link

ഗുരു സോമസുന്ദരം, ഫെമിനി, അജു വര്‍ഗീസ്, ബൈജു, പി.ബാലചന്ദ്രന്‍, മാസ്റ്റര്‍ വസിഷ്ഠ്, ജൂഡ് ആന്റണി, ഹരിശ്രീ അശോകന്‍, ബിജുകുട്ടന്‍, മാമുക്കോയ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചത്. അരുണ്‍ അനിരുദ്ധന്‍, ജസ്റ്റിന്‍ മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം രചിച്ചത്. സമീര്‍ താഹിര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. ആക്ഷന്‍ ഡയറക്ടര്‍ വ്‌ളാദ് റിംബര്‍ഗ് ആണ്.

Leave a Comment