അര്‍ജുന്‍ അശോകന്‍ നായകനായെത്തുന്ന മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡ് ; റിലീസ് തിയതി പുറത്തുവിട്ടു

വാഗതരായ ആന്റോ ജോസ് പെരേരയും എബി ട്രീസ പോളും ചേര്‍ന്ന് രചന നിര്‍വഹിച്ച് സംവിധാനം ചെയ്യുന്ന ചിത്രമാണ് മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡ് . അര്‍ജ്ജുന്‍ അശോകന്‍ നായകനാകുന്ന ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടു. ഫെബ്രുവരി 18നാണ് ചിത്രം റിലീസ് ചെയ്യുക.

ചിത്രത്തിന്റെ ആദ്യ പോസ്റ്റര്‍ മുതല്‍ പ്രേക്ഷകര്‍ക്കിടയില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പിന് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ പോലെ അഭിനേതാക്കളുടെ ചിത്രങ്ങള്‍ ഉള്ള സിനിമയുടെ പോസ്റ്റര്‍ ശ്രദ്ധ നേടിയിരുന്നു. ഇലക്ഷനില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ ആയിട്ടാണ് താരങ്ങള്‍ പോസ്റ്ററുകളില്‍ പ്രത്യക്ഷപ്പെടുന്നത്.

ചിത്രത്തിലെ ആദ്യ ഗാനം പുറത്തുവിട്ടപ്പോഴും ഏറെ ശ്രദ്ധ നേടിയിരുന്നു. അലരേ എന്ന തുടങ്ങുന്ന ഗാനം സോഷ്യല്‍ മീഡിയകളിലെല്ലാം വൈറലായിരുന്നു. ഈ ഗാനം ആലപിച്ചിരിക്കുന്നത് അയ്‌റാനും നിത്യ മാമനും ചേര്‍ന്നാണ്. ബോബന്‍ & മോളി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നത് ബോബന്‍, മോളി എന്നിവരാണ്.

ഗായത്രി അശോക് ആണ് ചിത്രത്തിലെ നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചെമ്പന്‍ വിനോദ്, സാബുമോന്‍ അബ്ദുസമദ്, ശബരീഷ് വര്‍മ്മ, രഞ്ജി പണിക്കര്‍ , ഇന്ദ്രന്‍സ്, മാമ്മുക്കോയ, സാജു കൊടിയന്‍, ജോണി ആന്റണി, ബിനു അടിമാലി അനൂപ് (ഗുലുമാല്‍) മെബിന്‍ ബോബന്‍, അഭിമന്യു, ശാരിക ഗീതുസ്, സ്മിനു സിജോ, സിനി അബ്രഹാം, സജാദ് ബ്രൈറ്റ്, കല എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ ജോഷി തോമസാണ്. എല്‍ദോ ഐസക്കാണ് മെമ്പര്‍ രമേശന്‍ 9-ാം വാര്‍ഡ് എന്ന ചിത്രത്തിന്റെ ഛായഗ്രഹണം നിര്‍വ്വഹിക്കുന്നത്. ദീപു ജോസഫ് ചിത്രസംയോജനം. ക്രിയേറ്റീവ് അഡ്മിനിസ്‌ട്രേറ്ററായി ഗോകുല്‍ നാഥ്. ജോബ് ജോര്‍ജ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍, മേക്കപ്പ് പ്രദീപ് ഗോപാലകൃഷ്ണന്‍.

Leave a Comment