കാരവാനിനുള്ളില്‍ ഡാന്‍സ് ചെയ്ത് നടി മീരാ ജാസ്മിന്‍ ; ലേഡി സൂപ്പര്‍ സ്റ്റാര്‍ അല്ല, സൂപ്പര്‍ സ്റ്റാറാണ് ഇതെന്ന് ആരാധകര്‍

തന്മയത്വമാര്‍ന്ന അഭിനയത്തിലൂടെ ശ്രദ്ധേയയായ നടിയാണ് മീരാ ജാസ്മിന്‍. 2001ല്‍ ലോഹിതദാസ് സംവിധാനം ചെയ്ത സൂത്രധാരന്‍ എന്ന ചലച്ചിത്രത്തിലൂടെ ചലച്ചിത്രരംഗത്തെത്തുന്ന മീരാ ജാസ്മിന്‍ മികച്ച അഭിനേത്രിക്കുള്ള ദേശീയപുരസ്‌കാരം നേടിയിട്ടുണ്ട്. മലയാളം കൂടാതെ തമിഴ്, തെലുങ്കു, കന്നഡ ഭാഷകളിലും അഭിനയിച്ചു ശ്രദ്ധ നേടിയ താരം ഒരിടവേളയ്ക്ക് ശേഷം അബിനയ ജീവിതത്തിലേക്ക് തിരിച്ചു വരികയാണ്. സത്യന്‍ അന്തിക്കാട് ഒരുക്കുന്ന പുതിയ ചിത്രത്തിലൂടെയാണ് താരം തിരിച്ചുവരവ് നടത്തുന്നത്.

ഇപ്പോഴിതാ താരം തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പോസ്റ്റ് ചെയ്ത വീഡിയോ ആണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാവുന്നത്. ഷൂട്ടിംങിനിടെ ബ്രേക്ക് ടൈമില്‍ കാരവാനില്‍ സഹായികള്‍ക്കൊപ്പം ഡാന്‍സ് കളിക്കുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. ആവേശത്തോടെ ചുവടുവയ്ക്കുന്ന മീര ജാസ്മിന്റെ വീഡിയോ ചുരുങ്ങിയ സമയംകൊണ്ടാണ് ഏറെ ശ്രദ്ധ നേടിയത്. നിരവധി പേരാണ് വീഡിയോക്ക് പ്രതികരണങ്ങളുമായി എത്തിയിരിക്കുന്നത്.

വീഡിയോയ്ക്ക് താഴെ വന്നിരിക്കുന്ന കമന്റുകളും ഏറെ ശ്രദ്ധേയമാണ്. ഞങ്ങളുടെ പഴയ മീരാ ജാസ്മിനെ തിരിച്ചുകിട്ടിയെന്നും, മീര ചേച്ചിയുടെ എന്‍ട്രിയോട് കൂടി അഭിനയം ലവ ലേശം അറിയാത്ത ന്യൂ ജെന്‍ ചേച്ചിമാര്‍ക് ഒരു ഏഴു മൈല്‍ ദൂരെ നിക്കാമെന്നെല്ലാമാണ് കമന്റുകള്‍ വന്നിരിക്കുന്നത്. ഇതു ലേഡി സൂപ്പര്‍സ്റ്റാര്‍ ആണെന്നും കമന്റുകളുണ്ട്.

https://www.instagram.com/reel/CXQTF0XprlX/?utm_source=ig_web_copy_link

സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ ജയറാം ആണ് നായകനായെത്തുന്നത്. ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ ദേവിക, സഞ്ജയ്, ശ്രീനിവാസന്‍, ഇന്നസെന്റ്, സിദ്ധിഖ് തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാകും. ‘ഒരു ഇന്ത്യന്‍ പ്രണയകഥ’യുടെ നിര്‍മ്മാതാക്കളായ സെന്‍ട്രല്‍ പ്രൊഡക്ഷന്‍സ് ആണ് നിര്‍മ്മാണം. ഡോക്ടര്‍ ഇക്ബാല്‍ കുറ്റിപ്പുറത്തിന്റേ രചനയില്‍ എസ്. കുമാര്‍ ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. അമ്പിളിയിലെ ‘ആരാധികേ’ എന്ന ഗാനം അനശ്വരമാക്കിയ വിഷ്ണു വിജയ് സംഗീതം നിര്‍വഹിക്കും. ഹരിനാരായണനാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വരികള്‍ എഴുതുന്നത്.

Leave a Comment