ഒരു ഇടവേളയ്ക്ക് ശേഷം മലയാളത്തിന്രെ പ്രിയങ്കരിയായ നടി മീരാ ജാസ്മിന് സിനിമയിലേക്ക് തിരിച്ചുവരുന്നുവെന്ന വാര്‍ത്ത ഏറെ ശ്രദ്ധ നേടിയിരുന്നു. സത്യന് അന്തിക്കാട് ചിത്രം മകളില്‍ ജൂലിയറ്റായാണ് മീരജാസ്മിന്റെ രണ്ടാം വരവ്. ഇപ്പോഴിതാ താരം ഇന്‍സ്റ്റഗ്രാമില്‍ അക്കൗണ്ട് തുടങ്ങിയ വിവരം പങ്കുവെച്ചിരിക്കുകയാണ്. നിരവധി പേരാണ് താരത്തിന് സ്വാഗതം എന്നാശംസിച്ച് രംഗത്തെത്തിയിരിക്കുന്നത്. നിരവധി സിനിമാ താരങ്ങളും മീരയുടെ ഇന്‍സ്റ്റഗ്രാം പേജ് ഷെയര്‍ ചെയ്തിട്ടുണ്ട്.
‘മകള്‍’ എന്ന ചിത്രത്തിലെ ഒരു വര്‍ക്കിംഗ് സ്റ്റില്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചുകൊണ്ടാണ് സോഷ്യല്‍ മീഡിയയിലേക്കുള്ള വരവ് മീരാ ജാസ്മിന് അറിയിച്ചത്. വിശേഷങ്ങളും ഓര്‍മകളുമായി എല്ലാവരോടും ഒന്നുകൂടെ അടുക്കാനും പുതിയ തുടക്കങ്ങളെ ഹൃദയത്തോട് ചേര്‍ത്തു പിടിക്കാനുമുള്ള ആഗ്രഹത്തെ കുറിച്ച് എഴുതിയാണ് മീര ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്.
സിനിമയില്‍ ഇനി സജീവമായി തുടരാനാണ് തീരുമാനമെന്ന് താരം പറഞ്ഞിരുന്നു. സത്യന് അന്തിക്കാടുമായി വീണ്ടും ഒന്നിച്ചു പ്രവര്‍ത്തിക്കുന്നത് അനുഗ്രഹമായി കാണുന്നുവെന്നും രണ്ടാം വരവില്‍ ഈ സിനിമ നല്ല തുടക്കമാകുമെന്നു പ്രതീക്ഷിക്കുന്നുവെന്നും മീര പറയുകയുണ്ടായി. എന്റെ തിരിച്ചുവരവില്‍ പ്രേക്ഷകര്‍ ആവേശഭരിതരാണെന്നു കേള്‍ക്കുന്നതു തന്നെ വലിയ സന്തോഷം. അതാണ് എന്നെ മുന്നോട്ട് കൊണ്ടുപോകാന്‍ പ്രേരിപ്പിക്കുന്നതെന്നും പറഞ്ഞു.
2016 ല്‍ പുറത്തിറങ്ങിയ പത്ത് കല്പനകളിലാണ് മുഴുനീള വേഷത്തില്‍ താരം അവസാനമായി അഭിനയിച്ചത്. 2018 ല്‍ റിലീസ് പൂമരം സിനിമയില്‍ അതിഥിവേഷത്തിലും അഭിനയിച്ചിരുന്നു. ഇപ്പോള്‍ താരത്തിന്റെ ആരാധകരെല്ലാം മകള്‍ എന്ന ചിത്രത്തിനായുളള കാത്തിരിപ്പിലാണ്. ജയറാം ആണ് ചിത്രത്തിലെ നായക കഥാപാത്രം അവതരിപ്പിക്കുന്നത്.
ഡോ.ഇക്ബാല്‍ കുറ്റിപ്പുറത്തിന്റേതാണ് രചന. ഒരു ഇന്ത്യന്‍ പ്രണയകഥ, കുടുംബപുരാണം, കളിക്കളം എന്നീ ചിത്രങ്ങള്‍ നിര്‍മിച്ച സെന്‍ട്രല്‍ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് എസ് കുമാര്‍ ആണ്. ചിത്രത്തില്‍ സംഗീതം നല്‍കുന്നത് ‘അമ്പിളി’ ഫെയിം വിഷ്ണു വിജയ് ആണ്.