കോവിഡിന്റെ രണ്ടാം ഘട്ട പ്രതിസന്ധികൾക്കിടയിൽ കേരളത്തിന്റെ തിയേറ്ററുകൾ വീണ്ടും അടക്കുന്ന കാര്യം കഴിഞ്ഞ ദിവസമാണ് മുഖ്യമന്തി വ്യക്തമാക്കിയത്. ഈ പ്രതിസന്ധികൾക്കിടയിൽ റിലീസ് തീയതി മാറ്റി വച്ച പ്രധാന ചിത്രമാണ് മോഹൻലാൽ നായകനായെത്തുന്ന മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന പ്രിയദർശൻ ചിത്രം.
കോവിഡിന്റെ രണ്ടാം ഘട്ടം ഇന്ത്യയിൽ അതി തീവ്രമായി തന്നെ തുടരുന്ന സാഹചര്യത്തിൽ ദൃശ്യം 2 എന്ന പോലെ മറക്കാരും ഓ ടി ടി റിലീസിന് വിടുമോ എന്നാ ആരാധകരുടെ ആശങ്കകൾക്ക് വിരാമമിട്ടു കൊണ്ടാണ് ചിത്രത്തിന്റെ നിർമ്മതാവായ ആന്റണി പെരുമ്പാവൂർ ചിത്രത്തിന്റെ പുത്തൻ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുന്നത് ചിത്രം ഓഗസ്റ്റ് 12നു തിയേറ്ററുകളിലേക്കെത്തും.
മോഹൻലാൽ ബി ഉണ്ണികൃഷ്ണൻ ചിത്രമായ ആറാട്ട് ഓണം റിലീസായും. മോഹൻലാൽ ആദ്യമായി സംവിധായകന്റെ കുപ്പായം ബാറോസ് ഈ വർഷം അവസാനവും റിലീസിനെത്തും. ഈ വർഷം ഫെബ്രുവരി 12 നു ആമസൊൺ പ്രൈം ലൂടെ റിലീസായായെത്തിയ ദൃശ്യം 2 മാത്രമാണ് ഈ വർഷം റിലീസിനെത്തിയ മോഹൻലാൽ ചിത്രം. മികച്ച പ്രേക്ഷക പ്രശംസ നേടിയ ചിത്രത്തിനു റെക്കോർഡ് തുകയായ 30കോടി രൂപയാണ് പ്രതിഫലമായി ആമസോൺ പ്രൈം നിർമ്മാതാവിനു നൽകിയത്..