‘ഒരിക്കല്‍ തേങ്ങ വീണ് മൊയ്തീന്‍ ചത്തൂന്ന് വെച്ചിട്ട് എപ്പോഴും തേങ്ങ വീണ് മൊയ്തീനെ എടുത്തോളണം എന്നില്ലാട്ടോ’ ; മരക്കാറിലെ നീക്കം ചെയ്ത രംഗം , വീഡിയോ

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം ചിത്രത്തിലെ നീക്കം ചെയ്ത രംഗത്തിന്റെ മേക്കിംങ് വീഡിയോ പുറത്തുവിട്ടു. മോഹന്‍ലാല്‍, സിദ്ദീഖ്, നന്ദു, മാമൂക്കോയ എന്നിവര്‍ ഉള്‍പ്പെടുന്ന രംഗമാണ് വിഡിയോയില്‍ കാണുന്നത്. സീന്‍ എടുത്തതിനു ശേഷം മോണിറ്ററില്‍ നോക്കി അതിനെ ക്കുറിച്ച് വിലയിരുത്തുന്ന പ്രിയദര്‍ശനെയും വീഡിയോയില്‍ കാണാന്‍ സാധിക്കും.

ഡിസംബര്‍ രണ്ടിന് ലോകമൊട്ടാകെ തിയറ്റര്‍ റിലീസ് ചെയ്ത ചിത്രത്തിന് വന്‍ സ്വീകരണമായിരുന്നു. ഡിസംബര്‍ 17ന് ആമസോണ്‍ പ്രൈമിലൂടെയും ചിത്രം ഒടിടി റിലീസിനെത്തിയിരുന്നു. തുടക്കത്തില്‍ നെഗറ്റീവ് അഭിപ്രായങ്ങള്‍ നേരിടേണ്ടി വന്നെങ്കിലും മരക്കാര്‍’ കണ്ട് ഇഷ്ടപ്പെട്ടവരുടെ പ്രതീകരണങ്ങള്‍ വന്നതോടെ സ്വീകാര്യത ലഭിക്കുകയും ചെയ്യുകയായിരുന്നു.

ആശിര്‍വാദ് സിനിമാസിന്റെ ബാനറിലാണ് ‘മരക്കാര്‍: അറബിക്കടലിന്റെ സിംഹം’ നിര്‍മിച്ചത്. അര്‍ജുന്‍, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, പ്രണവ് മോഹന്‍ലാല്‍, മുകേഷ്, നെടുമുടി വേണു തുടങ്ങി ഒട്ടേറെ പേര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തിയിരുന്നു. ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചത് തിരുവാണ്. പ്രിയദര്‍ശനും അനി ഐ വി ശശിയും ചേര്‍ന്നായിരുന്നു തിരക്കഥ എഴുതിയത്.

റിലീസിനു മുന്‍പുള്ള ടിക്കറ്റ് ബുക്കിംഗില്‍ നിന്നു മാത്രമായി ‘മരക്കാര്‍’ 100 കോടി കളക്റ്റ് ചെയ്തുകഴിഞ്ഞെന്നും ആശിര്‍വാദ് സിനിമാസ് അറിയിച്ചിരുന്നു. കഴിഞ്ഞ ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച സിനിമയ്ക്കുള്ള അവാര്‍ഡും ഈ ചിത്രം സ്വന്തമാക്കിയിരുന്നു.

Leave a Comment