സ്‌റ്റൈലിഷ് ലുക്കില്‍ മഞ്ജു വാര്യര്‍ ; സോഷ്യല്‍ മീഡിയ കീഴടക്കി താരത്തിന്റെ ചിത്രങ്ങള്‍

മലയാള സിനിമയിലെ ഒരു അവിഭാജ്യഘടകമായിരിക്കുകയാണ് ഇപ്പോള്‍ മഞ്ജു വാര്യര്‍. നീണ്ട പതിനാല് വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയരംഗത്തേക്ക് ഒരു ഗംഭീര തിരിച്ചുവരവാണ് താരം നടത്തിയത്. കൈനിറയെ ചിത്രങ്ങളുമായി മികച്ച വിജയങ്ങള്‍ കുറിച്ച് തന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ പദവി ആഘോഷമാക്കുകയാണ് മഞ്ജു വാര്യര്‍.

താരത്തിന്റെ വിശേഷങ്ങളും ചിത്രങ്ങളും കാണാന്‍ ആരാധകര്‍ക്കും ഏറെ ഇഷ്ടമാണ്. സോഷ്യല്‍ മീഡിയകളിലും മഞ്ജു സജീവമാണ്. ഇപ്പോഴിതാ മഞ്ജുവിന്റെ സ്‌റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. പെരിന്തല്‍മണ്ണയില്‍ മൈജിയുടെ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്യുവാന്‍ സ്‌റ്റൈലിഷ് ലുക്കിലെത്തിയ മഞ്ജുവിന്റെ ചിത്രങ്ങള്‍ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയകളില്‍ വൈറലായിക്കഴിഞ്ഞു.

മരക്കാര്‍ അറബിക്കടലിന്റെ സിംഹമാണ് അവസാനമായി തീയേറ്ററുകളില്‍ എത്തിയ മഞ്ജുവിന്റെ ചിത്രം. കയറ്റം, ജാക്ക് ആന്‍ഡ് ജില്‍, മേരി ആവാസ് സുനോ, ലളിതം സുന്ദരം, ആയിഷ, പടവെട്ട്, 9എംഎം, വെള്ളിരിക്കാപ്പട്ടണം, കാപ്പ എന്നിങ്ങനെ കൈനിറയെ ചിത്രങ്ങളാണ് താരത്തിന്.

ഇതൊന്നും കൂടാതെ അമേരിക്കി പണ്ഡിറ്റ് എന്ന ചിത്രത്തിലൂടെ ബോളിവുഡ് ലോകത്തേക്ക് അരങ്ങേറ്റം കുറിക്കാനായി ഒരുങ്ങുകയാണ് മഞ്ജുവാര്യര്‍. തമിഴില്‍ ധനുഷിന്റെ നായികയായി അസുരനിലും മഞ്ജു അരങ്ങേറ്റം കുറിച്ചിരുന്നു. അസുരനും നൂറു കോടി ക്ലബില്‍ ഇടം പിടിച്ചിരുന്നു. മഞ്ജു വാര്യര്‍ എന്ന പേര് തന്നെ ഇപ്പോള്‍ മോളിവുഡില്‍ ഒരു ബ്രാന്‍ഡായി തീര്‍ന്നിരിക്കുകയാണ്.

Leave a Comment