ആലപ്പുഴ ജില്ലയിലെ ചക്കരക്കുടം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് പത്തില്‍ യുഡിപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സുന്ദയുടെ പ്രചാരണ പോസ്റ്ററുകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ ഏറെ ശ്രദ്ധ നേടികൊണ്ടിരിക്കുന്നത്. സൂപ്പറാണ് സുനന്ദ എന്ന പ്രചാരണ വാചകവും മലയാളത്തിന്റെ ലേഡിസൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരുടെ ചിത്രവും പോസ്റ്ററില്‍ കാണാം.
വെള്ളരിക്കാപ്പട്ടണം എന്ന പുതിയ ചിത്രത്തിലെ മഞ്ജുവിന്റെ കഥാപാത്രത്തിന്റെ പേരാണ് സുനന്ദ. മഹേഷ് വെട്ടിയാറ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് ഫുള്‍ ഓണ്‍സ്റ്റുഡിയോസ് ആണ്. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന. അലക്‌സ് ജെ.പുളിക്കല്‍ ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. മാവേലിക്കരയും വെണ്മണിയുമാണ് പ്രധാന ലൊക്കേഷനുകള്‍.
സൗബിന്‍ ഷാഹിര്‍, സലിംകുമാര്‍, സുരേഷ്‌കൃഷ്ണ ,കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ, ഇടവേള ബാബു, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, വീണനായര്‍, പ്രമോദ് വെളിയനാട്, ശ്രീകാന്ത് വെട്ടിയാര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. എഡിറ്റിങ് അപ്പുഭട്ടതിരിയും അര്‍ജു ബെന്നും ചേര്‍ന്ന് നിര്‍വഹിക്കുന്നു. മധുവാസുദേവനും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കള്‍. സച്ചിന്‍ ശങ്കര്‍ മന്നത്താണ് സംഗീതം നല്‍കുന്നത്.