മെയ്‌ 5 മുതല്‍ കേരളത്തിലെ തിയേറ്ററുകള്‍ പൂരപ്പറമ്പാകും . സൂര്യ – മമ്മൂട്ടി – പ്രിത്വിരാജ് ചിത്രങ്ങള്‍ നേര്‍ക്ക്‌ നേര്‍ .

താര ചിത്രങ്ങള്‍ പരസ്പ്പരം ഏറ്റുമുട്ടുന്നത് കേരളത്തില്‍ പുതിയ സംഭവമല്ല എങ്കിലും, ഇത്തവണ അതിനൊരു പ്രത്യേകതയുണ്ട് . ഏറെ നാളായി മമ്മൂട്ടി ആരാധകര്‍ കാത്തിരുന്ന വൈറ്റ് എന്ന ചിത്രത്തിന്റെ റിലീസ് പല കാരണങ്ങളാല്‍ നീണ്ടുപോയിരുന്നു. എന്നാല്‍ ചിത്രം മെയ്‌ 6 നു റിലീസിംഗ് തിയതി പ്രഖ്യാപിച്ച് അറിയിപ്പ് വന്നു . അതേ സമയം ഗ്രാഫിക്സ് വര്‍ക്കുകള്‍ കാരണം നീണ്ടു പോയ നടിപ്പിന്‍ നായകന്‍ സൂര്യയുടെ തമിഴ് ചിത്രം “24” ഉം കേരളത്തില്‍ മെയ്‌ 6 നു തന്നെയാണ് റിലീസ് . മലയാളത്തിലെ യുവ താരം ഉണ്ണി മുകുന്ദന്‍ നായകനായ ഒരു മുറൈ വന്ത് പാര്‍ത്തായും കൂടി ആയപ്പോള്‍ തന്നെ ഒരു കാര്യം ഉറപ്പായി മെയ്‌ 6 കേരളത്തിലെ തിയേറ്ററുകളില്‍ പൂരമാകും . എന്നാലിപ്പോള്‍ കിട്ടിയ വാര്‍ത്ത അനുസരിച്ച് ഏപ്രില്‍ അവസാന വാരം റിലീസ് നിശ്ചയിച്ചിരുന്ന പ്രിത്വിരാജ് ചിത്രം ജെയിംസ്‌ ആന്‍ഡ്‌ ആലീസ് ചില സാങ്കേതിക കാരണങ്ങളാല്‍ മെയ്‌ 5 ലേക്ക് മാറ്റിയിരിക്കുന്നു .
പ്രിത്വിരാജ് തന്നെയാണ് ഈ വിവരം ഫെയ്സ്ബുക്കിലൂടെ അറിയിച്ചത് . ഇപ്പോള്‍ അതേ ആഴ്ചയില്‍ റിലീസിനായി കാത്തിരിക്കുന്നത് 4 വമ്പന്‍ ചിത്രങ്ങളാണ് .USAയിൽ റെക്കോർഡ് റിലീസുമായി സൂര്യ ചിത്രം 24 , രജനികാന്തിനും ശങ്കർ ചിത്രത്തിനും ശേഷമുളള ഏറ്റവും വലിയ റിലീസ് അവയെല്ലാം ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നവയും . റിലീസിനായി ഇനി ദിവസങ്ങള്‍ മാത്രം ശേഷിക്കേ റിലീസിംഗ് തീയതി മാറ്റുന്നത് വിതരണക്കാരെയാണ് കുഴപ്പത്തിലാക്കിയിരിക്കുന്നത് . മെയ്‌ 6 നു ഈ ചിത്രങ്ങള്‍ക്കെല്ലാം തിയേറ്റര്‍ കണ്ടെത്താന്‍ വിതരണക്കാര്‍ വിഷമിക്കുമെന്ന്‍ ഏറെക്കുറെ ഉറപ്പായി കഴിഞ്ഞു. വിനീത് നിവിന്‍ കൂട്ടുകെട്ടിലെത്തിയ ജേക്കബിന്റെ സ്വര്‍ഗരാജ്യവും , സിദ്ധിക്ക് ലാല്‍ കൂട്ടുകെട്ടിലെത്തിയ ദിലീപ് ചിത്രം കിംഗ്‌ ലയരും വിജയകരമായി പ്രദര്‍ശനം തുടരുന്നതിനാല്‍ ഈ 4 ചിത്രങ്ങളും കൂടിയെത്തിയാല്‍ നിലവില്‍ പ്രദര്‍ശനം തുടരുന്ന അന്യ ഭാഷാ ചിത്രങ്ങളായ തെറിയും , ഫാനും പിന്നെ കേരളത്തില്‍ ഉണ്ടാകുമോ എന്ന കാര്യം സംശയമാണ് . വേനലവധിക്കാലം ആഘോഷമാക്കാന്‍ കാത്തിരിക്കുന്നവര്‍ക്ക് മനസ്സ് നിറയെ കാണാന്‍ ചിത്രങ്ങളുണ്ടാകുമെന്നു ഉറപ്പായി .