തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വിടവാങ്ങിയത് മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റ് സിനിമകൾ ഒരുക്കിയ തിരക്കഥാ കൃത്ത്

തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫ് അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. വിടവാങ്ങിയത് മലയാള സിനിമയിലെ എക്കാലത്തെയും വലിയ ഹിറ്റ് സിനിമകൾ ഒരുക്കിയ തിരക്കഥാ കൃത്ത് .നിറക്കൂട്ട്, രാജാവിന്റെ മകൻ, ന്യൂഡൽഹി, മനു അങ്കിൾ, നമ്പർ 20 മദ്രാസ് മെയിൽ,നായർ സാബ്, കോട്ടയം കുഞ്ഞച്ചൻ, ആകാശദൂത് എന്നീ തീയേറ്ററുകളെ ഇളക്കിമറിച്ച ചിത്രങ്ങൾ അടക്കം 45ഓളം സിനിമകൾക്ക് അദ്ദേഹം തിരക്കഥയൊരുക്കിയിട്ടുണ്ട് .അദ്ദേഹത്തിന്റെ തിരക്കഥയിൽ പാടെ പരാജയപ്പെട്ട ചിത്രം വടക്കൻ വീര കഥയ്ക്ക് ശേഷം ഹരിഹരൻ സംവിധാനം ചെയ്ത ഒളിയമ്പുകൾ മാത്രമായിരുന്നു. അഗ്രജൻ, തുടർക്കഥ, അപ്പു, അഥർവ്വം, മനു അങ്കിൾ എന്നീ 6 സിനിമകൾ സംവിധാനം ചെയ്തിട്ടുമുണ്ട്.

മോഹൻലാൽ, മമ്മുട്ടി എന്നീ സൂപ്പർ താരങ്ങളെ സൃഷ്ടിക്കുന്നതിൽ ഡെന്നിസ് ജോസെഫിന്റെ തിരക്കഥകൾ വഹിച്ച പങ്ക് വളരെ വലുതാണ്.ഒരു കാലത്ത് മമ്മുട്ടി ചിത്രങ്ങളെല്ലാം തന്നെ തീയേറ്ററുകളിൽ പരാജയപ്പെട്ടിരുന്ന കാലത്താണ് ന്യൂ ഡൽഹി എന്ന സൂപ്പർ ഹിറ്റ്‌ സിനിമയ്ക്ക് തിരക്കഥ ഒരുക്കി മമ്മൂട്ടി എന്ന നടന്റെ കരിയർ മെഗാ സ്റ്റാർ എന്ന നിലയിലേക്ക് തിരിച്ചു പിടിച്ച എഴുത്തുക്കരൻ ആയിരുന്നു ഡെന്നീസ് ജോസഫ്. അതുപോലെ മോഹൻലാലിനെ സൂപ്പർ താര പദവിയിലേക്ക് ഉയർത്തിയതും , തമ്പി കണ്ണ ന്താനത്തിന്റെ രണ്ട് ചിത്രങ്ങളുടെ പരാജയത്തിന് ശേഷം തമ്പി കണ്ണന്താനത്തിന് വേണ്ടി “രാജാവിന്റെ മകൻ ” എന്ന സിനിമയുടെ തിരക്കഥയിലൂടെ ഒരു സൂപ്പർ ഹിറ്റ് സമ്മാനിച്ചതും ഡെന്നീസ് ജോസഫ് എന്ന പ്രതിഭാ ധനനായ എഴുത്ത്ക്കാരനായിരുന്നു . ഈറൻ സന്ധ്യ ആയിരുന്നു അദ്ദേഹം ആദ്യം തിരക്കഥ രചിച്ച സിനിമ.

ലോകത്തിലെ ഏറ്റവും വലിയ അപകടകരമായ ദുശീലങ്ങളിൽ ഒന്നായ ഒറ്റയ്ക്കിരുന്നുള്ള മദ്യപാനം തനിക്കുണ്ടെന്നാണ് ഡെന്നിസ് ജോസഫ് തന്നെ പണ്ടൊരിക്കൽ ഒരു ടി വി ആഭിമുഖത്തിൽ വെളിപ്പെടുത്തിയത്.
അതു പോലെ ദിനം പ്രതി 100-120 സിഗരറ്റുകൾ വലിച്ചിരുന്ന അദ്ദേഹം ലഹരിയെ കിഴ്പെടുത്തി ജീവിതത്തിലേക്ക് തിരിച്ചെത്തി.മദ്യപാനവും പുകവലിയും മൂലം ഉണ്ടായ ആരോഗ്യ പ്രശ്നങ്ങളും, സാമ്പത്തിക ബുദ്ധിമുട്ടുകളും, മാനസിക സംഘർഷങ്ങളും അനുഭവിച്ച ഡെന്നിസ് ജോസഫ് പിന്നീട് ലഹരികളിൽ നിന്നും മോചിതനായി ഏകദേശം 20 വർഷത്തോളമായി മദ്യപാനവും പുകവലിയും ഉപേക്ഷിച്ച് ഇപ്പോൾ പൂർണ്ണമായും ആദ്യാത്മിക പാദയിലൂടെയുള്ള ജീവിതം നയിക്കുന്നതിനിടയിലാണ് അദ്ദേഹത്തിന്റെ വിയോഗം ഉണ്ടായത്.

ഈ അനുഗ്രഹീത എഴുത്തുകാരന്റെ വിയോഗത്തിൽ സൗത്ത് ഇന്ത്യൻ ഫിലംസ് ആദരാഞ്ജലികൾ അർപ്പിക്കുന്നു 🙏

Leave a Comment