സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മകള്‍. ജയറാം, മീര ജാസ്മിന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംങ് പൂര്‍ത്തിയായി. നിരവധി സൂപ്പര്‍ഹിറ്റുകള്‍ ചെയ്ത സത്യന്‍ അന്തിക്കാട്- ജയറാം കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നുവെന്ന ചിത്രത്തിനുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. പതിനൊന്ന് വര്‍ഷത്തിന് ശേഷമാണ് ജയറാം, സത്യന്‍ അന്തിക്കാടിന്റെ നായകനാകുന്നത്.
ഒരിടവേളയ്ക്ക് ശേഷം മീരാ ജാസ്മിന്‍ സിനിമാ രംഗത്തേക്ക് തിരിച്ചെത്തുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഡോ.ഇക്ബാല്‍ കുറ്റിപ്പുറത്തിന്റേതാണ് രചന. ഒരു ഇന്ത്യന്‍ പ്രണയകഥ, കുടുംബപുരാണം, കളിക്കളം എന്നീ ചിത്രങ്ങള്‍ നിര്‍മിച്ച സെന്‍ട്രല്‍ പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് എസ് കുമാര്‍ ആണ്. ചിത്രത്തില്‍ സംഗീതം നല്‍കുന്നത് ‘അമ്പിളി’ ഫെയിം വിഷ്ണു വിജയ് ആണ്.
13 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മീരാ സത്യന്‍ അന്തിക്കാട് ചിത്രത്തില്‍ അഭിനയിക്കുന്നത്. അച്ചുവിന്റെ അമ്മ, വിനോദയാത്ര, രസതന്ത്രം, ഇന്നത്തെ ചിന്താവിഷയം തുടങ്ങി നിരവധി സത്യന്‍ അന്തിക്കാട് ചിത്രങ്ങളിലൂടെ നമ്മെ വിസ്മയിപ്പിച്ച നായിക കൂടിയാണ് മീര ജാസ്മിന്‍.
സിദ്ദിഖ്, ശ്രീനിവാസന്‍, ദേവി സഞ്ജയ് തുടങ്ങിയവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. പൂര്‍ണമായും തിയേറ്ററില്‍ റിലീസ് ചെയ്യാനാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്ന് സത്യന്‍ അന്തിക്കാട് മുന്‍പ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കലാസംവിധായകന്‍- പ്രശാന്ത് മാധവ്, കോസ്റ്റ്യൂം ഡിസൈനര്‍ -സമീറ സനീഷ്, സൗണ്ട് ഡിസൈനര്‍ -അനില്‍ രാധാകൃഷ്ണന്‍