ടീസർ പുറത്തു വിട്ട് മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ജീവിത കഥ പറയുന്ന അഥിവി സേഷ് ചിത്രം “മേജർ “.ചിത്രം ജൂലൈ 2 നു തിയേറ്ററുകളിലെത്തും …

2008 ഇൽ മുംബൈ ഭീകരാക്രമണത്തിൽ വീരചരമം പ്രാപിച്ച ധീര ജവാൻ മേജർ സന്ദീപ് ഉണ്ണികൃഷ്ണ്ണന്റെ ജീവിത കഥ പറയുന്ന മേജർ എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ പുറത്തു വിട്ടു.മലയാളം,,തെലുഗ്,ഹിന്ദി ഭാഷകളിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ തെലുഗ് ടീസർ മഹേഷ് ബാബുവും,ഹിന്ദി ടീസർ സൽമാൻ ഖാനും,മലയാളം ടീസർ പൃഥ്വിരാജ് എന്നിവർ പുറത്തു വിട്ടു .

What an amazing teaser! Really happy to launch the Malayalam teaser for this super exciting film. Kudos to the entire team and salute to Major Sandeep. Looking forward to #MajorTheFilm #MajorTeaser

Sesh Adivi Sony Pictures Films India Sony Pictures GMB Entertainment Mahesh Babu Major #VivekKrishnani Prakash Raj

എന്ന ക്യാപ്ഷനോടെ പൃഥ്വിരാജ് പങ്കുവച്ച ചിത്രത്തിന്റെ മലയാളം ടീസർ കാണാം …

നടനും തിരക്കഥാകൃത്തും സംവിധായകനുമായ അഥിവി സേഷിനെ നായകനായക്കി ശശി കിരൺ ടിക്ക ഒരുക്കുന്ന ചിത്രമാണ് മേജർ.2008 ഇൽ നടന്ന മുംബൈ ഭീകരാക്രമണത്തിൽ വീരചരമം പ്രാപിച്ച മലയാളി സൈനികൻ മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ കഥ പറയുന്ന ചിത്രം സോണി പിക്‌ചേഴ്‌സ്,ജി മഹേഷ് ബാബു എന്റെർറ്റൈന്മെന്റ്സ് എന്നിവയുടെ ബാനറിൽ നിർമിക്കുന്നത് തെലുഗ് സൂപ്പർസ്റ്റാർ മഹേഷ് ബാബുവാണ്.ക്ഷണം,എവറു,ഗൂഡാചാരി തുടങ്ങിയ ത്രില്ലെർ ചിത്രങ്ങളിലൂടെ കേരളത്തിലടക്കം ആരാധകരുള്ള താരമാണ് അഥിവി സേഷ് . അഥിവി സേഷ് മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ വേഷത്തിലെത്തുന്ന ചിത്രത്തിൽ ശോഭിത ദുലിപാലാ,സൈ മഞ്ചരേക്കർ,പ്രകാശ് രാജ്,രേവതി,മുരളി ശർമ്മ തുടങ്ങി വലിയ താര നിര തന്നെയുണ്ട് .

വംശി പാച്ചിപുളുസു ഛായാഗ്രഹണമൊരുക്കുന്ന ചിത്രം വിനയ് കുമാർ,സിരിഗിനീഡി,കോടതി പവൻ കല്യാൺ എന്നിവർ ചേർന്നാണ് ചിത്രസംയോജനം നിർവഹിച്ചിരിക്കുന്നത്.അബ്ബൂരി രവി ചിത്രത്തിന്റെ തെലുഗ് സംഭാഷണവും,അക്ഷത് അജയ് ശർമ്മ ചിത്രത്തിന്റെ ഹിന്ദി സംഭാഷണങ്ങളും ഒരുക്കിയിരിക്കുന്നു.ശ്രീചരൻ പകലയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്.
കോസ്റ്റും -രേഖ ബ്ലോഗ്ഗാരപ്പു , പ്രൊഡക്ഷൻ ഡിസൈനർ -കൊല്ലാ അവിനാശ്, സ്റ്റണ്ട്സ് -നബാ,സുനിൽ റോഡ്രിഗസ്, വിശ്വൽ എഫക്ട് -സി വി റാവു .

ചിത്രം ജൂലൈ 2 നു തെലുഗ്,ഹിന്ദി,മലയാളം ഭാഷകളിൽ ലോകം മുഴുവൻ പ്രദർശനത്തിനെത്തും ….

Leave a Comment