വിക്രമിന്റെ ‘മഹാന്‍’ ചിത്രത്തില്‍ ‘നാച്ചി’യായി നടി സിമ്രാന്‍ ; ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത്

വിക്രം, ധ്രുവ് വിക്രം എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് ‘മഹാന്‍’. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പോസ്റ്ററുകളെല്ലാം സോഷ്യല്‍ മീഡിയകളില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ‘മഹാന്‍’ ചിത്രത്തിന്റെ സിമ്രാന്റെയടക്കമുള്ളവരുടെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ‘നാച്ചി’ എന്ന കഥാപാത്രമായിട്ടാണ് സിമ്രാന്‍ ‘മഹാനി’ല്‍ അഭിനയിക്കുന്നത്.

ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക. ഫെബ്രുവരി പത്തിന് ചിത്രം റിലീസ് ചെയ്യും. ബോബി സിംഹ, വാണി ഭോജന്‍, സനന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സന്തോഷ് നാരായാണന്‍ ആണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. മകന്‍ ധ്രുവിനൊപ്പം ആദ്യമായി ഒന്നിക്കുന്ന ഈ പ്രോജക്ട് വിക്രത്തിന്റെ അറുപതാമത്തെ സിനിമയാണ്.

ചിത്രത്തിന്റെ ടീസറിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. നാടന്‍ കലാകാരന്മാര്‍ നാടകത്തിനായി ഒരുങ്ങുന്നിടത്താണ് ചിത്രത്തിന്റെ ടീസര്‍ ആരംഭിച്ചിരിക്കുന്നത്. വിക്രമും മകന്‍ ധ്രുവ് വിക്രവും ആദ്യമായി ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി മഹാനുണ്ട്. ‘ദാദ’ എന്ന കഥാപാത്രമായിട്ടാണ് ധ്രുവ് അഭിനയിക്കുന്നത്.

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയാണ് ചിത്രം നിര്‍മിക്കുന്നത്. വിവേക് ആണ് ചിത്രത്തിന്റെ ഗാനരചന. മഹാന്റെ ഷൂട്ടിങ്ങിന് ഒപ്പം തന്നെ മണിരത്നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍, അജയ് ജ്ഞാനമുത്തുവിന്റെ കോബ്ര എന്നെ ചിത്രങ്ങളിലും വിക്രം അഭിനയിച്ചിരുന്നു.

Leave a Comment