വിക്രം – ധ്രുവ് വിക്രം കേന്ദ്ര കഥാപാത്രങ്ങളിലെത്തുന്ന ‘മഹാന്‍’ ; പുതിയ വിശേഷം പങ്കുവെച്ച് കാര്‍ത്തിക് സുബ്ബരാജ്

വിക്രം, ധ്രുവ് വിക്രം എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് ‘മഹാന്‍’. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ റിലീസ് തിയതി പുറത്തുവിട്ടു. ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക. ഫെബ്രുവരി പത്തിന് ചിത്രം റിലീസ് ചെയ്യും.

സിമ്രാന്‍, ബോബി സിംഹ, വാണി ഭോജന്‍, സനന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സന്തോഷ് നാരായാണന്‍ ആണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. മകന്‍ ധ്രുവിനൊപ്പം ആദ്യമായി ഒന്നിക്കുന്ന ഈ പ്രോജക്ട് വിക്രത്തിന്റെ അറുപതാമത്തെ സിനിമയാണ്.

ചിത്രത്തിന്റെ ടീസറിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. നാടന്‍ കലാകാരന്മാര്‍ നാടകത്തിനായി ഒരുങ്ങുന്നിടത്താണ് ചിത്രത്തിന്റെ ടീസര്‍ ആരംഭിച്ചിരിക്കുന്നത്. വിക്രമും മകന്‍ ധ്രുവ് വിക്രവും ആദ്യമായി ഒരുമിക്കുന്ന ചിത്രം എന്ന പ്രത്യേകത കൂടി മഹാനുണ്ട്. മഹാന്റെ ഷൂട്ടിങ്ങിന് ഒപ്പം തന്നെ മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍, അജയ് ജ്ഞാനമുത്തുവിന്റെ കോബ്ര എന്നെ ചിത്രങ്ങളിലും വിക്രം അഭിനയിച്ചിരുന്നു.

Leave a Comment