മാസ്സ് ലുക്കില്‍ ചിയാന്‍ വിക്രം ; ത്രില്ലടിപ്പിച്ച് ‘മഹാന്‍’ ഒഫിഷ്യല്‍ ടീസര്‍, വീഡിയോ കാണാം

വിക്രം, ധ്രുവ് വിക്രം എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന പുതിയ ചിത്രമാണ് ‘മഹാന്‍’. കാര്‍ത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ പോസ്റ്ററുകളെല്ലാം സോഷ്യല്‍ മീഡിയകളില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയില്‍ തരംഗം സൃഷ്ടിക്കുകയാണ് ചിത്രത്തിന്റെ ടീസര്‍.

ടീസറിന്റെ ആദ്യഭാഗങ്ങളില്‍ വിക്രം നിറഞ്ഞുനില്‍ക്കുന്നുണ്ട്. ടീസറിന്റെ അവസാന ഭാഗത്താണ് ധ്രുവിനെ കാണിച്ചിരിക്കുന്നത്. ‘ഗാന്ധി മഹാന്‍’ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിക്കുന്നത്. ദാദ എന്ന പേരിലാണ് ധ്രുവും എത്തുന്നതെന്ന് ടീസറില്‍ നിന്നും വ്യക്തമാണ്. വ്യത്യസ്ത രൂപത്തിലും ഭാവത്തിലുമാണ് വിക്രം ടീസറില്‍ ഉള്ളത്. അച്ഛനും മകനും ആയി തന്നെയാണ് വിക്രം- ധ്രുവ് വിക്രം ടീം ഈ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.

ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക. ഫെബ്രുവരി പത്തിന് ചിത്രം റിലീസ് ചെയ്യും. ബോബി സിംഹ, വാണി ഭോജന്‍, സനന്ത് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സൂപ്പര്‍ ഹിറ്റ് സംഗീത സംവിധായകന്‍ സന്തോഷ് നാരായാണന്‍ ആണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. മകന്‍ ധ്രുവിനൊപ്പം ആദ്യമായി ഒന്നിക്കുന്ന ഈ പ്രോജക്ട് വിക്രത്തിന്റെ അറുപതാമത്തെ സിനിമയാണ്.

സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയാണ് ചിത്രം നിര്‍മിക്കുന്നത്. വിവേക് ആണ് ചിത്രത്തിന്റെ ഗാനരചന. മഹാന്റെ ഷൂട്ടിങ്ങിന് ഒപ്പം തന്നെ മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍, അജയ് ജ്ഞാനമുത്തുവിന്റെ കോബ്ര എന്നെ ചിത്രങ്ങളിലും വിക്രം അഭിനയിച്ചിരുന്നു.

Leave a Comment